വിക്കുമ്പോൾ മന്ദഹസിപ്പാനൊ, തലകുലിക്കാനൊ, പ്രാപ്തരായിരിക്കാം. ലോകത്തിൽ അധികജനങ്ങളും അങ്ങിനെയുള്ളവരല്ലല്ലൊ. അവരുടെ ആത്മാഭിവൃദ്ധിക്കു സഹായമായിത്തീരത്തക്ക ശിക്ഷകളും ഉപദേശങ്ങളും യഥാവസരത്തിൽ നൽകേണ്ടത് ആവശ്യമാകുന്നു. മഹർഷിമാരായ നങ്ങൾ അനുഗ്രഹിക്കുന്നതു പോലെതന്നെ ശപിക്കുന്നതും ഇങ്ങിനെയുള്ള ഉദ്ദേശങ്ങളോടുകൂടിയാണ്. അതൊന്നും തെറ്റിദ്ധരിക്കരുത്. ഏതായാലും ഈ കാർയ്യങ്ങൾ ഭരതൻറെ അറിവോടുകൂടിയാണെന്നു നീ വിചാരിക്കരുത്.
രാമൻ - ഭരതന്നു ഇതിൽ യാതൊരു കൈയും ഇല്ലെന്നു ഞാനും അറിയുന്നുണ്ട്. നോരം വഴുകുന്നു. കാട്ടിലേക്കാണ് പോകുന്നതെങ്കിലും അതും ശുഭമുഹൂർത്തത്തിൽ തന്നെ വേണമല്ലൊ.
വസിഷ്ഠൻ - കാട്ടിലേക്കു പോകുമ്പഴാണല്ലൊ ശുഭമുഹൂർത്തത്തെ അധികം ഗണിക്കേണ്ടത്.
രാമൻ - എന്നാൽ ഞങ്ങൾക്കു വിടതരണം. അച്ഛനെ ഞാൻ, ഭഗവാൻറെ കൈയിൽ ഏല്പിക്കുന്നു. എൻറെ അമ്മയെ ഇവിടുന്നു പറഞ്ഞാശ്വസിപ്പിക്കണം. അവർക്ക് വ്യസനിപ്പാൻ സംഗതി വരുത്താതെ പതിന്നാലുകൊല്ലം രക്ഷിപ്പാൻ വേണ്ടതു ചെയ്തുകൊള്ളണം.
(നമസ്കരിക്കുന്നു. വസിഷ്ഠൻ പിടിച്ചെഴുന്നേല്പിക്കുന്നു)
വസിഷ്ഠൻ - രാമാ, നിനക്കു കാട്ടിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകയില്ല. മനശ്ശക്തിയുള്ളവർക്കു കാടെന്നും നാടെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.