Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്തുചെയ്യുമായിരുന്നുവെന്ന് ആരറിഞ്ഞു ? അതിൽ നിന്നു നിന്നെ രക്ഷിച്ചത്, നീ ആർക്ക് ഈ ദോഷമെല്ലാം വരുത്തിക്കൂട്ടിയൊ, ആ രാമനാണെന്നു നീ അറിഞ്ഞുകൊൾക.

രാമൻ - അല്ലയൊ ഭഗവൻ, ഇതൊക്കെ ഈ അവസരത്തിൽ പറയേണ്ടുന്ന ആവശൃമുണ്ടെന്നു തോന്നുന്നില്ലല്ലൊ.

വസിഷ്ഠൻ - ശരിതന്നെ. അതെനിക്കറിയാം. എന്തു ചെയ്യും ? ഞാനും ഈ അവസരത്തിൽ സംസാരിയായിത്തീർന്നിരിക്കുന്നു. ഈശ്വരകോപമുള്ള ഈ പാപിഷ്ഠയെ എന്റെ മുമ്പിൽ കാണുമ്പോൾ, എനിക്കു കോപം വർദ്ധിക്കുന്നു. പാപിഷ്ഠെ, ഈ ക്ഷണത്തിൽ ദഹിച്ചുപോവാറൻ നിനക്കു മനസ്സില്ലെങ്കിൽ എൻറ ദൃഷ്ടിയിൽ നിന്നു കഴിയുന്ന വേഗത്തിൽ പിൻമാറിക്കോളു.

(കൈകയിയും ദാസിമാരും വേഗത്തിൽ നടന്നുപോകുന്നു)

രാമൻ - ഇവിടുന്നു ഈ വിധം കോപിക്കരുത്. അതു ഞാൻ ഉപദേശിക്കേണ്ടതല്ല. ഞങ്ങൾ പൂർവ്വജന്മത്തിൽ ചെയ്തിരുന്ന കർമ്മഫലം അനുഭവിക്കുകയാണ്. കൈകയിമാതാവ് ഈ അവസരത്തിൽ അതിന്നൊരു കാരണമായിരുന്നതായിരിക്കാം. അവരോടു പിന്നെയെന്തിന്നു കോപിക്കുന്നു ?

വസിഷ്ഠൻ - രാമാ, നീയും ഞാനും പൂർവ്വജന്മവൃത്താന്തങ്ങളെ അറിഞ്ഞു അവക്കനുസരിച്ചുള്ള ഫലങ്ങൾ അനുഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/91&oldid=207537" എന്ന താളിൽനിന്ന് ശേഖരിച്ചത്