താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭടൻ- സീതാദേവിയും പോകുന്നുണ്ടൊ ? കാട്ടിലേക്കൊ- പതിന്നാലുകൊല്ലം കാട്ടിൽ പാക്കാനോ ?

ദിലീപൻ - അതെ- ആ സതീരത്നം, ഭർത്താവിനെ കാട്ടിയച്ചു, വീട്ടിൽ പാർക്കുമെന്നു തോന്നിപ്പോയൊ ? അതാ, സുമന്ത്രരുടെ രഥം പോകുന്നു. നമ്മൾ കൈകയിയുടെ കൊട്ടാരത്തിലേക്കു പോകുക. വരൂ.

(രണ്ടുപേരും പോയി)

രംഗം 4.

(രാമനും ലക്ഷ്മണനും കാവിവസ്ത്രം ധരിച്ചുകൊണ്ടും, സീത സ്വന്തം ഉടുപ്പിലും വസിഷ്ഠമഹർഷിയും അരുന്ധതിയും, കൈകയിയും ദാസിമാരും വേരെ ചിലരും പ്രവേശിക്കുന്നു.)

രാമൻ - മാതാവെ നിങ്ങളുടെ ഹിതത്തിന്നും, അച്ഛൻറെ

കല്പനക്കും അസരിച്ചു ഞാൻ വനത്തിൽ പോകുവാൻ ഒരുങ്ങി വന്നിരിക്കുന്നു. എൻറെ ഈ സഹോദരൻ ഒന്നിച്ചു വരാൻ തീർച്ചയാക്കിയിരിക്കുന്നു. സീത എന്നെ പിരിഞ്ഞു ഇവിടെ ഇരിപ്പാൻ ശക്തയല്ലായ്കയാൽ അവളും കൂടെ വരുന്നു. ഞങ്ങൾക്കു കാട്ടിൽ, പാടുള്ളത്ര സുഖങ്ങൾ ഉണ്ടായിരിപ്പാൻ അനുഗ്രഹിക്കണം. (മൂന്നുപേരും വണങ്ങുന്നു)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/86&oldid=207432" എന്ന താളിൽനിന്ന് ശേഖരിച്ചത്