താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാര, ജനങ്ങൾക്ക് അനുകൂലമായി ഒന്നു രണ്ടു വാക്കുകൾ പറഞ്ഞിരുന്ന ലക്ഷ്മണൻ, രണ്ടടി പിന്നോട്ടു വെച്ചും, തലതാഴ്ത്തി നിന്നു. വസിഷ്ഠഭഗവാൻ താനും ഒന്നു ഞെട്ടിപ്പൊയില്ലെ എന്നു സംശയിക്കുന്നു.

ഭടൻ - വസിഷ്ഠഭഗവാൻ ജനങ്ങൾക്ക് അനുകൂലമായിട്ടായിരുന്നുവോ സംസാരിച്ചിരുന്നത്.

ദിലീപൻ - ഛേ - അവിടെ എത്തിയപ്പോൾ അദ്ദേഹത്തിൻറെ പ്രകൃതമൊക്കെ മാറിപ്പോയി. ജനങ്ങളെ ഈ ഉദ്യമത്തിൽനിന്നു വിരമിപ്പിക്കുവാൻ ഉപദേശം ചെയ്കയാണ് അദ്ദേഹം ചെയ്തത്.

ഭടൻ - ദിവാകരനും മററും പിന്നെ എന്തു പറഞ്ഞു ?

ദിലീപൻ - എന്തു പറഞ്ഞുവെന്നൊ ? അവരുടെയൊക്കെ ചുമല് താണുപോയി. ലക്ഷം ഭടന്മാരോടു രാമഭദ്രൻറെ ആയുധം ഒന്നു പോരെയൊ ?

ഭടൻ - കഷ്ടം ! ഇതൊക്കെ കാണാനും കേൾപ്പാനും ഞാൻ അവിടെ ഉണ്ടായില്ലല്ലൊ. ആട്ടെ, എപ്പഴാണ് രാമഭദ്രൻ കാട്ടിലേക്കു പുറപ്പെടുന്നത്.

ദിലീപൻ - ഇതാ അവരൊക്കെ വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു. ഒന്നുകൂടി കൈകയിയെ കണ്ടിട്ടെ പോകുന്നുള്ളുവെന്നാണ് വെച്ചത്. ലക്ഷ്മണനും സീതാദേവിയും ഒന്നിച്ചു പോകുന്നുണ്ട്. അതു

നീ അറിയുമല്ലൊ ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/85&oldid=207388" എന്ന താളിൽനിന്ന് ശേഖരിച്ചത്