താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - നിന്നെ വിട്ടുപിരിയുന്നതിൽ എനിക്ക് എത്രമേൽ വ്യസനമുണ്ടെന്ന് ഞാൻ വിശേഷിച്ചു പാഞ്ഞറിയിക്കേണ്ടതില്ല. പക്ഷെ കാട്ടിലെ അവസ്ഥ വിചാരിക്കുമ്പോൾ എനിക്കു നിന്നെക്കൂടി ഒന്നിച്ചു കൊണ്ടുപോവാൻ മടിയുണ്ട്. നേരത്തിനു ഭക്ഷണം കിട്ടുകയില്ല. കണ്ട കായോ കനിയാ, തിന്നേണ്ടിവരും. കുടിപ്പാൻ നല്ല വെള്ളം കൂടി കിട്ടുന്നത് പ്രയാസമായിരിക്കും.

സീത - ഈ പ്രയാസമൊക്കെ ഇവിടുത്തേക്കു കാട്ടിൽ നേരിടുമെന്നു കേൾക്കുമ്പോൾ, എനിക്കു കൂടി ഇവിടുത്തെ ഒന്നിച്ചു വരാനുള്ള ഉൽകണ്ഠ വർദ്ധിക്കുന്നു. ഇവിടുന്നു അഭവിക്കുന്ന ആ വിധം സങ്കടങ്ങളിൽ പങ്കുകൊള്ളാതെ ഇരുന്നാൽ പിന്നെ ഇവിടുത്തെ പത്നിയാണെന്നുള്ള പേരിനെ ഞാൻ എങ്ങിനെ അർഹിക്കും ? ഭർത്താവിനെ കാട്ടിൽ പോവാൻ അനുവദിച്ചു സീത രാജധാനിയിലെ സുഖങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്നു എന്നെ ലോകം അപഹസിപ്പാൻ സംഗതിയാക്കരുതെന്നു ഞാൻ അങ്ങയുടെ പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് അപേക്ഷിക്കുന്നു. ഇവിടുത്തെ പാദശുശ്രൂഷചെയ്തു മരണംവരെ കഴിയേണമെന്നുള്ള എൻറെ വ്രതത്തിന് ഇവിടുന്ന് മുടക്കം വരുത്തരുതു. ഞാൻ ചുരുക്കിപറയാം. ഇവിടുന്നു എന്നെക്കൂടി കാട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നില്ലെങ്കിൽ മടങ്ങി വരുമ്പോൾ സീതയെ ദേഹത്തോടുകൂടി കാണുവാൻ സംഗതിവരുമെന്ന് ആഗ്രഹിക്കരുത്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/82&oldid=207385" എന്ന താളിൽനിന്ന് ശേഖരിച്ചത്