താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമ്പൽക്കാലത്തു മാത്രം അദ്ദേഹത്തെ ആശ്രയിച്ചു നിന്നു ആപൽക്കാലത്തു വിട്ടുപിരിയുന്നവളാണൊ ഭാർയ്യ ? പകുതിയും മനുഷ്യന്നു ഭാർയ്യയാണെന്നല്ലെ പറയുന്നത്. പകുതി ശരീരം ഇവിടെ ഉപേക്ഷിച്ചു, ബാക്കി പകുതിയുംകൊണ്ടാണൊ ഭവാൻ കാട്ടിലേക്കു പോകുന്നത് ? അങ്ങിനെയാണൊ നമ്മൾ വിവാഹാവസരത്തിൽ ചെയ്തിരുന്ന സത്യത്തിൻറെ താല്പർയ്യം.

രാമൻ - പ്രിയെ നീ ഇങ്ങിനെ ശഠിക്കരുത്.

സീത - ഞാൻ ശഠിക്കയല്ല. ഒന്നാമത്, നാടും വീടും വിട്ടു പോകുന്ന അങ്ങേക്കു ഞാൻ അരികെ ഉണ്ടായാൽ ദുഃഖത്തിന്നു പൊറുതിയുണ്ടാകും. രണ്ടാമത്, എന്നെ ഇവിടെ വിട്ടേച്ചു പോയാൽ എന്നെപ്പറ്റി ആലോചിച്ചു ദുഃഖം വർദ്ധിക്കും. അതുകൊണ്ടു ഞാൻ കൂടി ഒന്നിച്ചു പോരികയാണ് യുക്തം; അതാണ് ന്യായം.

രാമൻ - ഭദ്രെ, എൻറെ അമ്മ എന്നെ പിരിഞ്ഞാൽ അത്യന്തം ദുഃഖപരവശയായി കാലം കഴിക്കേണ്ടിവരും അവരെ ശുശ്രൂഷിപ്പാൻ അവർക്കു സഹായമായി നീ ഇവിടെത്തന്നെ ഇരിക്കേണ്ടത് ആവശ്യമല്ലയൊ ?

സീത - അമ്മക്കു എന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ വ്യസനം വർദ്ധിക്കുകയാണു ചെയ്യുക. ഞാൻ വിരഹവ്യഥ അനുഭവിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോൾ അവർക്കു രണ്ടു വിധം വ്യസനമുണ്ടാകും. ഞാൻ കൂടി ഇവിടുത്തെ

ഒന്നിച്ചുണ്ടെന്നറിയുമ്പോൾ കുറെ ആശ്വാസമുണ്ടായിരിപ്പാനാണ് സംഗതി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/81&oldid=207384" എന്ന താളിൽനിന്ന് ശേഖരിച്ചത്