താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിന്നു നീ വിടതരണം. ലക്ഷ്മണനും എൻറെ ഒന്നിച്ചു വരുന്നുണ്ട്. നീ വ്യസനിക്കരുത്. പതിന്നാലു കൊല്ലം കഴിഞ്ഞാൽ ഞാൻ വരും.

സീത - ആ കാർയ്യം മാത്രം എന്നോടു പറയരുത്. അച്ഛൻ മകനെ കാട്ടിൽ അയപ്പാൻ തീർച്ചയാക്കിയതോടുകൂടി, മകൻറെ ഭാർയ്യയേയും കാട്ടിൽ അയപ്പാൻ തീർച്ചയാക്കിയതായി വിചാരിക്കണം. സീത ഭർത്താവോടുകൂടി കാട്ടിൽ പോകാതിരിക്കില്ലെന്ന് അച്ഛന്നറിയാം. കൈകയിമാതാവിന്നും അറിയാൻ. അതുകൊണ്ട് ഇവിടുന്നു പുറപ്പെടുന്നുണ്ടെങ്കിൽ ഞാൻ വേണം മുന്നിൽ പുറപ്പെടാൻ.

രാമൻ - ഭദ്രെ, നീ പറയുന്നതിൻറെ ഗൌരവം നീ തന്നെ മനസ്സിലാക്കീട്ടുണ്ടെന്നു തോന്നുന്നില്ല. കാട്ടിൽ പോകുന്നതു മിഥിലാരാജ്യത്തു പോകുംപോലെയാണെന്നു നീ വിചാരിച്ചിരിക്കയാണൊ ? കാട്ടിലെ സ്ഥിതി എന്താണെന്നു നിനക്കറിയാമോ ?

സീത - എനിക്കു ധാരാളം അറിയാം. മിഥില കാടല്ലെന്നും, കാടു മിഥിലയല്ലെന്നും എനിക്കറിയാം.

രാമൻ - അറിയാമെങ്കിൽ നീ എൻറെ ഒന്നിച്ചു വരാൻ ഒരുങ്ങിയതെങ്ങിനെയാണ്. കാട്ടിൽ സഞ്ചരിക്കുന്നതു

കാൽനടയായിട്ടുവേണം. രഥങ്ങളും പല്ലക്കുകളും കാട്ടിലുണ്ടാകയില്ല. കാട്ടിൽ രാജവീഥിയും ഇല്ല. ഭയങ്കരങ്ങളായ വൃക്ഷങ്ങളും വള്ളികളും നിറഞ്ഞു സൂർയ്യകിരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/79&oldid=207359" എന്ന താളിൽനിന്ന് ശേഖരിച്ചത്