താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം 2.

(രാമൻ സീതയും പ്രവേശിക്കുന്നു) സീത - ഇങ്ങിനെയുള്ള കാർയ്യങ്ങൾ നേരം പോക്കായിട്ടു പോലും ആരോടും പറയരുത്. ദയവിചാരിച്ചു സന്തോഷകരമായ വല്ല വർത്തമാനവും പറയേണമെന്ന് അപേക്ഷിക്കുന്നു.

രാമൻ - ഞാൻ പറഞ്ഞതു നീ വിശ്വസിക്കാത്തതിൽ അത്ഭുതമില്ല. കാർയ്യം അത്ര ഭയങ്കരമായതാണ്. പക്ഷെ അച്ഛനെപറ്റിയും എൻറെ ഒരു മാതാവിനെപ്പറ്റിയും നേരംപോക്കായിട്ടു ഞാൻ ആ വിധം പറയുമെന്നു നീ വിചരിക്കുന്നുവോ ?

സീത - അയ്യൊ ! ഈശ്വരാ ! ഇവിടുന്നു പറഞ്ഞതു പരമാർത്ഥമാണൊ ? കൈകയിമാതാവിന്ന് നമ്മളോട് ഈ വിധം പ്രവർത്തിപ്പാൻ തോന്നിയോ ? ഹ !, ദൈവമെ ! ഇതിന്നു ഞാൻ ഒരു കാരണം കാണുന്നില്ലല്ലൊ.

രാമൻ - കാരണം ഒന്നും വേണമെന്നില്ല. എൻറെ കഷ്ടകാലമെന്നെ ഞാൻ വിചാരിക്കുന്നുള്ളു. വന്നതിനെ പ്പററി ഇനി ആലാപിച്ചിട്ടു ഫലമില്ല. അച്ഛൻറെ

സത്യം പരിപാലിക്കേണ്ടത് എൻറെ ധർമ്മമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/78&oldid=207357" എന്ന താളിൽനിന്ന് ശേഖരിച്ചത്