താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ കൂട്ടത്തിലില്ല. രാമനോടു മാത്രമല്ല, സൂർയ്യവംശത്തോടും അതിലെ സർവ്വ അംഗങ്ങളോടും എനിക്കുള്ള സ്നേഹത്തെ അതിശയിക്കുന്ന സ്നേഹമുള്ളവർ ആരുമില്ല. രാമനെ യുവരാജാവായി കാണുന്നതിൽ എനിക്കുള്ള ആഗ്രഹത്തേക്കാൾ അധികം ആർക്കുമില്ല. ഈ അത്യാപത്തിന്നു കാരണം കൈകയിയാണെന്നു വിധിച്ചു, ആ രാജ്ഞിയെ ശിക്ഷിപ്പാൻ ഒരുങ്ങുന്നതിന്നു മുമ്പിൽ അവർക്കു പറവാനുള്ളതുകൂടി കേൾക്കേണ്ടതു ന്യായമല്ലയൊ ?

ചില - അതുശരി, അതുശരി.

വസിഷ്ഠൻ - എന്നുമാത്രമല്ല, കൈകയിയെ ശിക്ഷിച്ചാലും ശ്രീരാമൻ അതിന്ന് അനുകൂലിക്കുമന്നും അദ്ദേഹം കാട്ടിൽ പോകാതെ അഭിഷേകത്തിന്നു വഴങ്ങുമെന്നും മുൻകൂട്ടി അറിയേണ്ടതല്ലയൊ ? അല്ലാതെ, നമ്മളുടെ പ്രവൃത്തിക്ക് ഫലമെന്ത് ?

പലരും - അത് ആലോചിക്കേണ്ടുന്ന സംഗതിയാണ്.

വസിഷ്ഠൻ - എന്നാൽ, രാമനിതാ സീതാദേവിയോടു വിട വാങ്ങാൻ പോയിട്ടുണ്ട് നമ്മൾ അദ്ദേഹത്തെ ചെന്നു കാണുക.

എല്ലാവരും പോയി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/77&oldid=207356" എന്ന താളിൽനിന്ന് ശേഖരിച്ചത്