താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഭാകരൻ - ആരാണ് അച്ചികടിച്ച പുല്ലിനെപ്പററി പറഞ്ഞത്. ജനഹിതത്തിന്നു വിരോധമായി ഒരാൾ പ്രവർത്തിക്കുമ്പോൾ, അയാളെപ്പററിയുള്ള അപവാദങ്ങൾ പുറത്തുവരും. കൈകയി രാജ്ഞിയുടെ അമ്മ ഒരു വരത്തെ സംബന്ധിച്ചു, തൻറെ ഭർത്താവിനെ ഉപേക്ഷിച്ചിരുന്നു. കേകയരാജാവിന്നു കിട്ടിയ വരവും അതുസംബന്ധിച്ചു, അദ്ദേഹത്തിൻറെ ഭാർയ്യ ചെയ്തതും അറിയാത്തവർ ആരുണ്ട് ? അതിനെപ്പറ്റി പറഞ്ഞിട്ടാവശ്യമില്ല. നമ്മൾ ഇനി ചെയ്യേണ്ടത് എന്താണെന്ന് ഇപ്പോൾ വ്യക്തമായൊ.

ജനങ്ങൾ - വ്യക്തമായി. കൈകയിരാജ്ഞിയെ പിടിച്ചു കെട്ടി, രാമാഭിഷേകം നടത്തുകതന്നെ-വരീൻ- എല്ലാവരും കോവിലകത്തേക്കു പോകുക.

(ആർപ്പുവിളിയിലിടക്ക്, വസിഷ്ഠൻ പ്രവേശിക്കുന്നു. ജനങ്ങൾ ആർപ്പുവിളി നിവർത്തി മിണ്ടാതിരിക്കുന്നു)

വസിഷ്ഠൻ - മഹാജനങ്ങളെ, അടങ്ങിയിരിക്കുവിൻ. നിങ്ങൾ എന്തുചെയ്വാനാണ് ആരംഭിക്കുന്നത് ?

പ്രഭാകരൻ - ഞങ്ങൾ കൈകയിയെ പിടിച്ചുകെട്ടി രാമാഭിഷേകം നടത്തുവാൻ ഭാവിക്കുന്നു.

വസിഷ്ഠൻ - നിങ്ങൾക്കതു സാധിക്കും. പക്ഷെ, രണ്ടു വാക്കു പറവാൻ എന്നെ അനുവദിക്കണം.

ശ്രീരാമദേവനോടു എനിക്കുള്ളതിൽ അധികം സ്നേഹമുള്ളവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/76&oldid=207355" എന്ന താളിൽനിന്ന് ശേഖരിച്ചത്