Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂർണ്ണമനസ്സാലെ സംഭവിച്ചതല്ല. ദശരഥന്ന് അതിയായ പുത്രവാത്സല്യമുണ്ട്; ദശരഥൻ സന്തോഷത്തോടുകൂടി പുത്രൻറെ അഭിഷകം നിശ്ചയിച്ചു; ദശരഥൻ അന്തഃപുരത്തിൽ പ്രവേശിച്ചു ; ദശരഥൻ അഭിഷേകം മുടക്കി. ഇവയിൽനിന്ന് നമ്മൾ അനുമാനിക്കേണ്ടത് എന്താണ് ? അന്തപ്പുരത്തിൽ ഈ മാറ്റം വരുത്താനുള്ള ശക്തി ഏതാണ് ?

ഒരാൾ - കാന്തശക്തിയല്ലാതെ മറ്റെന്ത് ?

പ്രഭാകരൻ - അതെ, അഭിഷകവിഘ്നത്തിന്നു തുടർച്ചയായി മറ്റൊരു സംഗതികൂടി ഉണ്ടല്ലൊ. രാമൻറെ അഭിഷകം മുടക്കിയാൽ പോരാ - രാമൻ കാട്ടിൽ പോയാൽ പോരാ - ഭരതനെ രാജാവാക്കണംപോൽ, ഭരതനോടു നമ്മൾക്കാർക്കും വിരോധമില്ല. ദീപത്തോടു നമ്മൾക്കാർക്കാനും വിരോധമുണ്ടായിട്ടാണൊ, സൂർയ്യനിരിക്കേ ദീപം കത്തിക്കാത്തത് ? രാമനിരിക്കെ ഭരതനെ രാജാവാക്കേണ്ടുന്ന ആവശ്യമെന്ത് ?

ഒരാൾ - ഭരതമാതാവിനെ സന്തോഷിപ്പിപ്പാൻ.

പ്രഭാകരൻ - അതെ, അതുതന്നെ. കൈകയിരാജ്ഞിയാണ് ഇതിൻറെയൊക്കെ അടിയിൽ - ആ രാജ്ഞിക്കു രാജാവു പണ്ടെങ്ങാൻ കൊടുത്തിരുന്ന വരങ്ങൾ ഇപ്പോൾ കൊടുക്കേണ്ടിവന്നുപോൽ.

ഒരാൾ - അച്ചികടിച്ച പുല്ലുതന്നെ കുട്ടിയും കടിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/75&oldid=207342" എന്ന താളിൽനിന്ന് ശേഖരിച്ചത്