താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിന്നാലുകൊല്ലം പൊറുക്കാൻ നമ്മിൽ ആർക്കു ശേഷിയുണ്ട്.

ജനങ്ങൾ -- ആർക്കും ഇല്ല, ആർക്കും ഇല്ല.

പ്രഭാകരൻ -- എനിക്കില്ല. നിശ്ചയം.

ജനങ്ങൾ -- ഹാ. കേൾപ്പിൻ കേൾപ്പിൻ, എത്ര സത്യം. ഞങ്ങൾക്കാർക്കും ഇല്ല.

പ്രഭാകരൻ -- ഈ നിലയിൽ നമ്മൾ എന്തുചെയ്യണം എന്നാണ് ആലോചിക്കേണ്ടത്. എന്തുചെയ്യണം എന്നുആലോചിക്കുന്നതിന്നു മുമ്പിൽ ഈ അഭിഷേകം മുടങ്ങുവാൻ എന്താണ് കാരണമെന്നും, ആരാണു കാരണമെന്നും ആലോചിക്കണം. മഹാരാജാവു മന്ത്രികളോടും ആചാർയ്യനോടും ആലോചിച്ചു, രാമാഭിഷേകം നിശ്ചയിച്ച അവസരത്തിൽ, ആസ്ഥാനമണ്ഡപത്തിൽ ഞാൻ ഹാജരുണ്ടായിരുന്നു. നിങ്ങളിൽ ചിലരും അവിടെ ഉണ്ടായിരുന്നുവല്ലൊ. എത്ര സന്തോഷത്തോടും എത്ര ഉന്മേഷത്തോടും കൂടിയായിരുന്നു മഹാരാജാവു അഭിഷേകവർത്തമാനത്തെപ്പററി പറഞ്ഞിരുന്നത് ! രാജാവ് ആ അവസരത്തിൽ ചെയ്തിരുന്ന പ്രസംഗത്തിൽ ശ്രീരാമദേവനെപ്പററി എത്ര വാത്സല്യത്തോടു കൂടിയായിരുന്നു സംസാരിച്ചിരുന്നത് ! അഥവാ,

ദശരഥമഹാരാജാവിന്ന് തൻറെ പുത്രനോടുള്ള സ്നേഹാതിരേകത്തെപററി ആർ സംശയിക്കുന്നു ? അതുകൊണ്ട് ഈ അഭിഷകവിഘ്നം ദശരഥമഹാരാജാവിൻറെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/74&oldid=207340" എന്ന താളിൽനിന്ന് ശേഖരിച്ചത്