താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനങ്ങൾ -- ശ്രീരാമജയ, ശ്രീരാമജയ.

പ്രഭാകരൻ -- ശ്രീരാമദേവനെ, ഇന്നു യുവരാജാവായി വാഴിക്കേണ്ടതായിരുന്നു. അതിന്നുള്ള ഒരുക്കങ്ങളൊക്കെ നമ്മൾ ചെയ്തു. ഇന്നേത്തെ ദിവസം പുലർന്നുകാണ്മാൻ അത്യാശയോടുകൂടി കാത്തിരുന്ന നമ്മളിൽ അനേകം പേരും, ഇക്കഴിഞ്ഞ രാത്രിയെ ശപിച്ചുകൊണ്ടു ഉറക്കം ഒഴിച്ചിരുന്നു. നേരം പുലർന്നപ്പോൾ നമ്മൾക്കുണ്ടായ അനുഭവം എന്താണ് ? ഇന്നലെ രാത്രി നമ്മൾ പ്രതീക്ഷിച്ചിരുന്നതെന്തായിരുന്നു ? പറിക്കാൻ കൈനീട്ടിയ പഴം കൈയിലാകുന്നതിനുമുമ്പിൽ അതിന്ന് എന്തൊക്കെ മുടക്കം വരാം. ഒരു ദിവസമൊ, ഒരു മണിക്കൂറൊ, ഒരു വിനാഴികയൊ, കഴിയുന്നതിന്നു മുമ്പിൽ നമ്മൾക്ക് അനുഭവമാകാനിരിക്കുന്ന സംഗതികൾ നമ്മുടെ അറിവിൽ പെടാതിരിക്കത്തക്കവിധത്തിൽ മറച്ചുവെക്കുന്ന ചൈതന്യത്തെപ്പററി ആലോചിച്ചു നോക്കുവിൻ. ഈവിധം സംഭവിപ്പാൻ പോകുന്നതായി നമ്മൾ ഇന്നലെ അറിഞ്ഞിരുന്നുവെങ്കിൽ ! അതിരിക്കട്ടെ- നമ്മൾ പ്രതീക്ഷിച്ചപ്രകാരം ശ്രീരാമദേവൻറെ അഭിഷേകം ഇന്നു നടക്കുന്നില്ല. ആട്ടെ, നമുക്കതു പൊറുക്കാം. നാളയൊ മറ്റന്നാളൊ നടക്കുമെന്നു ആശയുണ്ടെങ്കിൽ നമുക്കതു പൊറുക്കാം. ഒരു മാസം കഴിഞ്ഞാൽ നടക്കുമെന്നുണ്ടെങ്കിൽ നമുക്കു പൊറുക്കാം.

ഒരു കൊല്ലമായാലും പൊറുക്കാം. പതിന്നാലുകൊല്ലം ! പതിന്നാലുകൊല്ലം കഴിയണം പോൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/73&oldid=207339" എന്ന താളിൽനിന്ന് ശേഖരിച്ചത്