കെട്ടി ശ്രീരാമൻറെ അഭിഷേകം മുറക്കു നടത്തുക തന്നെ.
പ്രഭാകരൻ - ബദ്ധപ്പെടരുത്. നിങ്ങൾക്കൊക്കെ ഈ അവസരത്തിൽ ഉള്ള സങ്കടവും ക്ഷോഭവും ഇന്നവിധമാണെന്ന് എനിക്കറിയാം. പക്ഷെ, ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ആലോചിക്കാതെ യാതൊന്നും പ്രവർത്തിക്കരുത്.
ചിലർകൂടി - ശരിയാണ്. ശരിയാണ്, കേൾപ്പിൻ കേൾപ്പിൻ.
മറ്റുചിലർ - എന്താലൊചിപ്പാൻ ? ഒന്നും ആലൊചിപ്പാനില്ല. ലഹള, ലഹള.
അനേകർകൂടി - ലഹള, ലഹള, വരീൻ, കൈകയിയെ പിടിച്ചു കെട്ടാം. വരീൻ.
പ്രഭാകരൻ - എൻറെ വാക്കുകൾ ക്ഷമയോടുകൂടി കേൾക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഞാനും നിങ്ങളുടെ അഭിപ്രായക്കാരനാണ്.
അനേകർകൂടി - കേൾപ്പിൻ, കേൾപ്പിൻ,
പ്രഭാകരൻ - നിങ്ങൾ ഇങ്ങിനെ പലരും പലതും സംസാരിച്ചാൽ ഞാൻ എങ്ങിനെ പറയും. അതു ശരി. അങ്ങിനെ അല്പനേരം മിണ്ടാതിരിക്കുവിൻ. ഇപ്പോൾ സംഭവിച്ചിട്ടുള്ളത് എന്താണെന്നു നമ്മൾ ആലോചിക്കുക. സർവ്വ ജനങ്ങൾക്കും പ്രീതിഭാജനമായി, സർവ്വ ഗുണസമ്പൂർണ്ണനായ ശ്രീരാമദേവനെ-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.