അങ്കം 4.
രംഗം 1
(ഒരു മൈതാനിയിൽ കുറെ പട്ടാളക്കാരും, പടനായകന്മാരും ആൾക്കൂട്ടവും പ്രവേശിക്കുന്നു. ആർപ്പുവിളിയും കോലാഹലവും)
ഒരു പടനായകൻ - എല്ലാവരും ഇരിക്കുവിൻ. ആരും സംസാരിക്കരുതു. നമ്മുടെ നായകനായ പ്രഭാകരൻ പറയുന്നതിനെ എല്ലാവരും ശ്രദ്ധിച്ചു കേൾക്കുക.
പ്രഭാകരൻ - ഈ സാമ്രാജ്യത്തിൽ പണ്ടൊരിക്കലും ഉണ്ടാകാതിരുന്ന അന്യായവും അനർത്ഥവുമാണ് ഇപ്പോൾ നേരിട്ടിരിക്കുന്നതെന്നു നിങ്ങളൊക്കെ അറിയുന്നതാണല്ലൊ. ഈ അവസരത്തിൽ രാജഭടന്മാരായ നമ്മൾ പ്രവർത്തിക്കേണ്ടുന്ന ചില മുറകളുണ്ട്. അവ എങ്ങിനെയാണ് നമ്മൾ നിർവഹിക്കേണ്ടതെന്നു, പട്ടാളക്കാരും പൌരന്മാരുമായ നിങ്ങളോടു ആലോചിപ്പാനാണ് നമ്മളൊക്കെ ഇവിടെ ഈ അവസരത്തിൽ കൂടിയിരിക്കുന്നത്.
കൂട്ടത്തിലൊരാൾ - അത്ര ആലോചിപ്പാൻ എന്തുള്ളു.
കൈകയിരാജ്ഞിയെയും മഹാരാജാവിനെയും പിടിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.