താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-5-


ശ്രീരാമൻ യുവരാജാവ്! ആട്ടെ, അതു കാണാമല്ലൊ. ചെറുപ്പത്തിൽ അയാൾ എൻറെ കൂനിന്മേൽ കല്ലെറിഞ്ഞു പരിഹസിച്ചത് ഞാൻ മറക്കുമൊ? ഈ കൂന് എൻറെ പുറത്തുള്ള കാലത്തോളം ഞാൻ മറക്കുകയില്ല. പ്രതികാരത്തിന്നുള്ള അവസരം ഇതാണ്. (ബദ്ധപ്പെട്ടു പോകുന്നു.)


കുട്ടികൾ‌ ‌- (പാടുന്നു)
പരശുരാഗം_ ആദിതാളം.
(ഇന്നാളവലഗാതെ_എന്നമട്ട്)

പോടീ നീ ചേടി പോടീ, പോടീ കൂനീ,

എന്തുനീ ചെയ്യുവാ, നെന്തുനീ ചെയ്യുവാൻ?

ചെന്താമരാക്ഷനോടു_ പോടീനീ_)

താമരസാക്ഷനെ, രാമനെ, രാജനെ,

നീമതിയോ, പെണ്ണെ ഭീപെടുത്തീടുവാൻ?

നീയാരൊ, രാമനാരൊ,

പൊല്ലാപ്പു ചൊല്ലാതെ, പോടീനീ_)

ബാലനിശേശനെ, താരക നാഥനെ,

ശ്വാവിളിച്ചോപെണ്ണെ ഭീപെടുത്തീടുവാൻ,

പാപീനീ, പോ, കൂനീ

നാശങ്ങളേശാതെ,__പോടീനീ_)

ഒരു സന്യാസി പ്രവേശിക്കുന്നു.


സന്യാസി - കുട്ടികളെ നിങ്ങൾ ആരെയാണ് ഇങ്ങിനെ അപഹസിക്കുന്നത്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/7&oldid=207169" എന്ന താളിൽനിന്ന് ശേഖരിച്ചത്