താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മണൻ - ഈ വിധികളും ന്യായങ്ങളുംകൊണ്ടു മനുഷ്യരൊക്കെ കെട്ടിയിട്ട പശുക്കളെപ്പോലെ ആയിരിക്കുന്നു.

സുമിത്ര - ഹത വിധി,- എന്നാൽ ഇതിനൊക്കെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കാരണമെന്തായിരിക്കാം ?

കൗസല്യ - കാരണം ഭരതൻ രാജാവായിരിക്കേണമെന്നായിരിക്കാം.

സുമിത്ര - ഭരതൻ രാജാവായി വാണുകൊള്ളട്ടെ. രാമൻ വനത്തിൽ പോകുന്നതെന്തിന്ന്. ആരെങ്കിലും പോയേ കഴിയുമെങ്കിൽ എനിക്കു രണ്ടുണ്ടല്ലൊ മക്കൾ, അവരിൽ ഒരാളെ രാജാവയച്ചുകൊള്ളട്ടെ.

ലക്ഷ്മണൻ - അമ്മെ, നിങ്ങളെപോലുള്ള ഒരു മാതാവിൻറെ വയറ്റിൽ ജനിപ്പാനുണ്ടായ ഭാഗ്യത്തെ ഞാൻ ശ്ലാഘിക്കുന്നു. ആ വിധം ഒരു ചാരിതാർത്ഥ്യം ഭരതന്നും ഉണ്ടായിരുന്നെങ്കിൽ ? -- ആട്ടെ, അമ്മയോട് എനിക്കൊരു അപേക്ഷയുണ്ട്. ജ്യേഷ്ഠൻറെ ഒന്നിച്ചു, അവർക്കു സഹായമായി കാട്ടിൽ പോകാൻ എന്നെ അനുവദിക്കണം.

സുമിത്ര - അപക്ഷയൊ മകനെ, ഞാൻ നിന്നോട് അത് കല്പിക്കാൻ ഭാവിക്കുകയായിരുന്നു. നിണക്കത് തോന്നിയതു നന്നായി. നിൻറെ ജ്യേഷ്ഠൻറെ കൂടെ നീയും പോകണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/69&oldid=207335" എന്ന താളിൽനിന്ന് ശേഖരിച്ചത്