നമ്മളുടെ വിധിയാണ്. ഹാ ദൈവമെ ഞാൻ ആ ചെറിയ പെണ്ണിൻറെ മുഖത്തെഞ്ഞിനെ നോക്കും. ഭർത്താവ് ഒരു മഹാരാജാവായി സർവ്വ ഐശ്വർയ്യങ്ങളും അനുഭവിക്കുന്നതിനെ കണ്ടു സുഖിക്കേണ്ടുന്ന സീത, ആ ഭർത്താവ് ഒരു കാട്ടിൽ സഞ്ജരിച്ച് ഉടലുന്നതിനെ ഓർത്തു കണ്ണുനീർ വാർത്തു കാലം കഴിക്കുന്നതും കണ്ടു എങ്ങിനെ ഞാൻ ജീവനെ ധരിച്ചിരിക്കും.
(സുമിത്ര പ്രവേശിക്കുന്നു)
സുമിത്ര - അയ്യൊ ! ഈശ്വരാ ! ഞാൻ ഈ കേട്ടതു നേരാണെന്നല്ലെ തോന്നുന്നത്.
കൌസല്യ - സുമിത്രെ, നീ കേട്ടതു നേരുതന്നെ. കൈയിക്കുവേണ്ടി മഹാരാജാവ് എൻറെ മകനെ കാട്ടിലേക്കയക്കുന്നു. ഞാനിതാ അവളെ യായിരിക്കുന്നു. കാട്ടിൽ പോകാൻ ഞാൻ എൻറെ മകന് അനുവാദം കൊടുത്തിരിക്കുന്നു.
സുമിത്ര - എന്നാൽ നമ്മളെന്തിന്ന് ഇവിടെ നില്ക്കുന്നു, നമ്മൾക്കൊക്കെ രാമൻറെ ഒന്നിച്ചു കാട്ടിൽ പോയി ക്കൂടയൊ.
കൌസല്യ - അയ്യൊ എനിക്കത് ആദ്യം പറവാൻ തോന്നിയില്ലല്ലൊ.
വസിഷ്ഠൻ - അതു പാടില്ല. നിങ്ങളുടെ ഭർത്താവ് ജീവനോടുകൂടി രാജാവായി ഇരിക്കുന്ന കാലത്തോളം
നിങ്ങൾക്ക് വനവാസം പാടില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.