താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - ലക്ഷ്മണാ, നീ ഇഞ്ഞിനെ കോപിക്കരുത്. എല്ലാ കാർയ്യങ്ങളും സാവധാനത്തിൽ ആലോചിക്കണം. കോപിക്കുമ്പോൾ ന്യായം തോന്നുകയില്ല. അതുകൊണ്ട് നീ കോപം അടക്കി കാർയ്യത്തിൻറെ സ്വഭാവം നല്ലവണ്ണം ആലോചിക്കുക.

ലക്ഷ്മണൻ - ഞാൻ കാർയ്യത്തിൻറെ സ്വഭാവം നല്ലവണ്ണം ആലോചിച്ചിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് കോപം ഉണ്ടായത്. ഇതൊക്കെ മുൻകൂട്ടി കരുതിക്കൂട്ടി ചെയ്ത ഒരു പ്രവൃത്തിയാണ്. ആ കൂനി ജ്യേഷ്ഠനോടു പറഞ്ഞത് ഓർമ്മയില്ലെ ?

കൌസല്യ - ഏതു കൂനി ? മന്ഥരയൊ ? ഹ ! എനിക്കൊരു കാർയ്യം ഓർമ്മ വന്നു. ആ മന്ഥര രാമൻറെ അഭിഷേകം മുടക്കുമെന്നു ശപഥംചെയ്തിരുന്നുവെന്ന് എൻറെ പോറ്റുമക്കൾ എന്നോടു വന്നു പറഞ്ഞിരുന്നു.

രാമൻ - എന്നോടു അവൾ അങ്ങിനെയല്ല പറഞ്ഞിരുന്നത്. ഈ അഭിഷേകം മുടക്കുവാൻ കൈകയിമാതാവു ശ്രമിക്കുന്നുണ്ടെന്നാണ് അവൾ എന്നോടു പറഞ്ഞത്.

കൌസാല്യ - എനിക്കീ മഹാമായയൊന്നും മനസ്സിലാകുന്നേ ഇല്ല.

ലക്ഷ്മണൻ - ഞാൻ പറഞ്ഞില്ലെ, ആ കൂനിയെ ഞാൻ

വിശ്വസിക്കയില്ലെന്ന്. അവൾ മഹാ ദുഷ്ടയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/66&oldid=207331" എന്ന താളിൽനിന്ന് ശേഖരിച്ചത്