താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആളും ഭരണനിപുണനും, ആണന്നു തെളിയിച്ചിരിക്കുന്ന ഒരു മഹാരാജാവു, സംഗതിവശാൽ ഒരു അബദ്ധം തന്നെ ചെയ്തുപോയാലും, അതു മന്ത്രിമാരും പ്രജകളും ഗൌരവമായി വിചാരിച്ചെന്നു വരുന്നതല്ല.

കൌസല്യ - മന്ത്രിമാരും പ്രജകളും ഗൌരവമായി വിചാരിച്ചു ഇതിൽ വല്ലതും പ്രവർത്തിക്കേണമെന്നു ഞാൻ ആവശ്യപ്പെടുന്നില്ല. ഞാനത് ആലോചിക്കുന്നുമില്ല. ഇത് എൻറെ കാർയ്യമാണ്. പ്രജകളുടെ കാർയ്യമല്ല. ഞാൻ പെറ്റമകനെ കാട്ടിലയക്കുന്നതു തടയുവാൻ എനിക്ക് അധികാരമുണ്ടോ എന്നാണ് അറിയേണ്ടത്. അതുകൊണ്ടു, കാർയ്യമറിയുന്നതിന്നു മുമ്പിൽ ഒരാൾ തൻറെ പ്രണയിനിയാടു അന്തപ്പുരത്തിൽ വെച്ചു ചെയ്യുന്ന സത്യത്തിന്നു വിലയുണ്ടോ എന്നു പറഞ്ഞുതരണം.

വസിഷ്ഠൻ - സത്യതിന്ന് എപ്പോഴും ഏതുനിലയിലും വിലയുണ്ട്. വാഗ്ദാനം ഒരിക്കലും ലംഘിച്ചുകൂടാ. അറിയാതെ ചെയ്തുപോയ വാഗ്ദാനമാണെന്നു പിന്നെ പറഞ്ഞാൽ മതിയാകുന്നതല്ല. വാക്കുകൾ ലംഘിച്ചു പ്രവർത്തിക്കുന്നവർ മനുഷ്യരല്ല. അങ്ങിനെ ഒരു കാർയ്യം ഈ യുഗത്തിൽ നടപ്പാൻ പാടില്ലാത്തതുമാകുന്നു. കലിയുഗത്തിലല്ലാതെ വാഗ്ദാനലംഘനം ഉണ്ടാകുന്നതല്ല.

ആ യുഗത്തിൽ ആരും വിശ്വസിക്കുകയില്ല. മനുഷ്യൻ ഒരു നിമിഷത്തിൽ പറഞ്ഞതു മറ്റേ നിമിഷത്തിൽ തെറ്റിപ്പറയും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/62&oldid=207327" എന്ന താളിൽനിന്ന് ശേഖരിച്ചത്