താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌസല്യ - ഇവൻ കാട്ടിൽ പോകേണമെന്ന് ഇവൻറെ അച്ഛൻ കല്പിക്കയാണെങ്കിൽ പോകരുതെന്നു ഞാനും കല്പിക്കും. ഇവിടുന്നു എല്ലാം അറിയുന്ന ആളാണല്ലൊ.

വസിഷ്ഠൻ - എന്നാൽ കാർയ്യത്തിൻറെ യഥാർത്ഥസ്ഥിതി ആലോചിച്ചുനോക്കുക. കൈകയി ആദ്യം മഹാരാജാ വിനെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു. തനിക്കു കൊടുക്കാമെന്നു പറഞ്ഞിരുന്ന വരങ്ങൾ രണ്ടും ഈ തരവസരത്തിൽ കൊടുക്കാതിരിക്കയില്ലെന്നു മഹാരാജാവ് കാർയ്യമറിയുന്നതിന്നു മുമ്പിൽ സത്യവും ചെയ്തു. മഹാരാജാവിൻറെ സത്യത്തെ പരിപാലിക്കാതെ നിവൃത്തിയുണ്ടോ ?

കൌസല്യ - മഹർഷെ, എനിക്ക് ഈ വക വിഷയത്തിൽ പരിചയമൊന്നും ഇല്ല. കാർയ്യമറിയാതെ ഒരാൾ സത്യം ചെയ്യുന്നതു ന്യായമാണോ ?

വസിഷ്ഠൻ - അതു ചോദിച്ചിട്ട് ഇനി കാർയ്യമില്ല. ന്യായമായാലും അന്യായമായാലും, ചെയ്യേണ്ടതു ചെയ്തു. മഹാരാജാക്കന്മാർ സ്വേഛാനുസൃതം ചെയ്യുന്ന കാർയ്യങ്ങളുടെ ന്യായാന്യായങ്ങളെപ്പറ്റി പിന്നീടു പറഞ്ഞിട്ടു ഫലമില്ല. രാജാവു തങ്ങളോട് അനേഷിക്കാതെ അന്തപ്പുരങ്ങളിൽവെച്ചു തീർച്ചപ്പെടുത്തുന്ന കാർയ്യങ്ങൾക്കു മന്ത്രിമാരും ആചാർയ്യന്മാരും ഉത്തരവാദികളല്ല. സർവ്വ സംഗതികളിലും, ന്യായസ്ഥനും

സത്യവാനും പ്രജകളോട് അത്യന്തം കാരുണ്യമുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/61&oldid=207326" എന്ന താളിൽനിന്ന് ശേഖരിച്ചത്