താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പിച്ചാലും അതു ഉടനെ അനുസരിക്കേണ്ടതല്ലയോ മക്കളുടെ കൃത്യം ?

കൌസല്യ - അച്ഛൻറെ കല്പന മാത്രമല്ല, അമ്മയുടെ കല്പനയും മക്കൾ അനുസരിച്ചു നടക്കേണ്ടത് ആവശ്യമാണ്. കാട്ടിൽ പോകേണമെന്ന് അച്ഛൻ നിന്നോടു കല്പിക്കയാണെങ്കിൽ പോകരുതെന്നു ഞാനും കല്പിക്കും. മകൻറെമേൽ അച്ഛനെപ്പോലെതന്നെ അമ്മക്കും അധികാരമുണ്ട്. നീ പിന്നെ ആലോചിപ്പാനുളളത് ആരുടെ കല്പനയാണ് ന്യായമെന്നാണ്.

രാമൻ - അതാ വസിഷ്ഠമഹർഷി വരുന്നു.

(വസിഷ്ഠൻ പ്രവേശിക്കുന്നു. രണ്ടു പേരും വന്ദിച്ച് ഇരുത്തുന്നു)

കൌസല്യ - മഹർഷെ, ഞാൻ ഈ പരമസങ്കടത്തിൽ അകപ്പെട്ട ഈ അവസരത്തിൽ അവിടുന്ന് എഴുന്നെള്ളിയതു മഹാ ഭാഗ്യമായി. മഹാരാജാവ് എൻറെ മകനെ കാട്ടിലയക്കാൻ തീർച്ചയാക്കിയത് ഇവിടുന്നു കേട്ടില്ലെ ? ഇതിന്ന് ഇവനും ഞാനും എന്തൊരു പിഴയാണ് ചെയ്തത്.

വസിഷ്ഠൻ - ഞാൻ എല്ലാം അറിഞ്ഞു. നിങ്ങൾ വളരെ

വ്യസനിച്ചിരിക്കുമെന്നു വിചാരിച്ചിട്ട് ആശ്വസിപ്പിക്കാനാണ് ഞാൻ വന്നത്. ഇങ്ങിനെയുള്ള ആപത്തുകൾ ഇന്ന സമയത്തേ വന്നുകൂടുവെന്നില്ല.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/60&oldid=207325" എന്ന താളിൽനിന്ന് ശേഖരിച്ചത്