താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-4-


ന്നെള്ളുന്ന നിമിഷത്തിൽ കൂനു മാറി മന്ഥര നമ്മെപ്പോലെ ആയിത്തീരും.

ഒന്നാംകുട്ടി‌ ‌- ആവു, മന്ഥരയ്ക്കു കൂനില്ലെങ്കിൽ എന്തൊരു സുന്ദരിയായിരിക്കും! കൈകയിദേവികൂടി ഇത്ര സുന്ദരിയായിരിക്കില്ല. നിശ്ചയം.
മന്ഥര‌ ‌- കുട്ടികളെ, നിങ്ങൾക്കു എന്തൊ ആപത്തു നേരിട്ടിരിക്കുന്നു. നിങ്ങളെപ്പോലുള്ള കുട്ടികളുള്ള രാജ്യത്തിനും അതിലെ രാജാവിനും എന്തൊ അനൎത്ഥം നേരിടാതിരിക്കയില്ല.
ഒന്നാംകുട്ടി‌ ‌- ഓഹോ, രാജദ്രോഹി, നീ രാജാവിന്നു അനൎത്ഥം ആശംസിക്കുന്നുവൊ? മഹാപാപി, അനൎത്ഥമൊ? നീ അറിഞ്ഞിട്ടില്ലെ, ഇല്ലെങ്കിൽ പറഞ്ഞുതരാം. നാളെ ശ്രീരാമദേവനെ യുവരാജാവാക്കി അഭിഷേകം ചെയ്യുന്നു. കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ കേട്ടോളു . അതിന്നാണ് ഞങ്ങൾ രാജവീഥി അലങ്കരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ സന്തോഷിച്ചു പാടുന്നത്. രാജ്യത്തിന്നു അനൎത്ഥമൊ, രാമദേവൻ യുവരാജാവായാൽ രാജ്യത്തിന്നു അനൎത്ഥമൊ, മഹാപാപി? ഇത്ര ശാന്തനും ധൎമ്മിഷ്ഠനും സത്യവാനും പരോപകാരതൽപരനും മഹാത്മാവുമായ ശ്രീരാമസ്വാമി യുവരാജാവാകുന്ന അവസരത്തിൽ നീ അമംഗളം പറയുന്നുവോ കൂനീ?
മന്ഥര‌ ‌- നിങ്ങളുടെ ധിക്കാരം മതി. നിങ്ങൾ പാടുവിൻ, നിങ്ങളാടുവിൻ, മദിക്കുവിൻ, സന്തോഷിക്കുവിൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/6&oldid=207167" എന്ന താളിൽനിന്ന് ശേഖരിച്ചത്