താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാല്ലൊ. നീ എന്താണ് പരിഭ്രമിക്കുന്നത്. എൻറെ മകന്നു വിശക്കുന്നുവൊ - വരൂ- ഇരിക്കൂ. ഭക്ഷിപ്പാൻ വല്ലതും കൊണ്ടുവരട്ടയൊ ?

രാമൻ - അമ്മെ, എനിക്ക് ഇപ്പോൾ ഭക്ഷിപ്പാൻ സമയമില്ല. വിശക്കുന്നതുമില്ല. അമ്മക്കു വളരെ വ്യസനമുണ്ടാകത്തക്കു ഒരു കാർയ്യം പറവാനാണ് ഞാൻ വന്നത്.

കൌസല്യ - എന്താണത് ? മഹാരാജാവിന്നു വല്ലതും സംഭവിച്ചുവോ ? സീതക്കൊ ലക്ഷ്മണന്നൊ വല്ല സുഖക്കേടുമായൊ ? ഭരതശത്രുഘ്നന്മാർക്കു വഴിക്കൽ വല്ല ആപത്തും നേരിട്ടുവോ ?

രാമൻ - അമ്മെ, അവർക്കാർക്കും യാതൊരു സുഖക്കേടും ഇല്ല. ഞാൻ പറവാൻ പോകുന്ന സംഗതി കേട്ടുകഴിഞ്ഞാൽ അമ്മ അശേഷം വ്യസനിക്കയില്ലെന്നു പറയണം. വ്യസനിപ്പാൻ കാരണമില്ല. ഞാൻ അച്ഛൻറെ ഇഷ്ടത്തെ അനുവർത്തിപ്പാനാണ് പോകുന്നത്. പിതാക്കളുടെ ഹിതത്തെ അനുവർത്തിക്കുകയല്ലയൊ മക്കളുടെ കൃത്യം ? അച്ഛൻ എന്നോടു വല്ലതും കല്പിച്ചാൽ ഞാൻ അത് ഉടനെ ചെയ്യേണ്ടതല്ലയൊ ?

കൌസല്യ - നിശ്ചയമായും ചെയ്യണം. അതിൽപരം പുത്രകൃത്യമില്ല. പക്ഷെ എനിക്കു വ്യസനകരമായ സാംഗതിയാണെന്നുള്ള നിൻറെ വാക്കുകേൾക്കുകയും

നിൻറെ ഈ പരിഭ്രമം കാണുകയും ചെയ്യുമ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/57&oldid=207319" എന്ന താളിൽനിന്ന് ശേഖരിച്ചത്