താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3


ഭംഗമുള്ളവരും ഉണ്ടായിരിക്കയെന്നതു വലിയ കഷ്ടമാണ്. അവരുടെ രോഗങ്ങളും അംഗഭംഗങ്ങളും ഇല്ലായ്മ ചെയ്‌വാൻ അവിടുന്നു തന്നെ ഒരു ഉപായം കാണണം." ഇതു കേട്ടപ്പോൾ വസിഷ്ഠമഹർഷി അശ്വനിദേവകളെ അയോദ്ധ്യയിൽ ക്ഷണിച്ചുവരുത്തുവാൻ തീർച്ചയാക്കിയിരിക്കുന്നു. ദേവകളെ സ്വീകരിക്കാനാണ്‌ ഞങ്ങൾ തെരുവീഥികളെ അലങ്കരിക്കുന്നത്.


രണ്ടാം കുട്ടി‌ ‌- മന്ഥരയ്ക്കു ഇനി സുഖമായിപ്പോയി.


മന്ഥര‌ ‌- എനിക്കു അല്ലെങ്കിലെന്താണ് സുഖക്കേട്‌?


മൂന്നാം കുട്ടി‌ ‌- അതല്ലെ പറയുന്നു? മന്ഥരക്കെന്താണ് കൈ ഒടിഞ്ഞിരിക്കുന്നുവൊ, കാലൊടിഞ്ഞിരിക്കുന്നുവൊ, കണ്ണു പൊട്ടീട്ടുണ്ടൊ?


ഒന്നാംകുട്ടി‌ ‌- കൂനുണ്ടൊ?


മന്ഥര‌ ‌- മതി കുട്ടികളെ, മതി. നിങ്ങളുടെ പരിഹാസം മതി. കൂനു ദൈവം തന്നതാണ്. അതിനെപ്പറ്റി അത്ര പരിഹസിക്കാനൊന്നുമില്ല. ദൈവം വിചാരിച്ചാൽ നിങ്ങൾക്കും കൂനുണ്ടാക്കാൻ പ്രയാസമില്ല. പരിഹാസം നന്നല്ല.


രണ്ടാം കുട്ടി‌ ‌- ശരിയാണ്. "പാരം പരിഹസിച്ചീടുന്നവർകൾക്കു ഘോരനരകമെന്നുണ്ടുവേദോക്തിയും"-എന്നു നിങ്ങൾ കേട്ടിട്ടില്ലെ? ആട്ടെ, മന്ഥര ഇനി പേടിക്കേണ്ട. അശ്വനിദേവകൾ അയോദ്ധ്യയിൽ എഴു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/5&oldid=207165" എന്ന താളിൽനിന്ന് ശേഖരിച്ചത്