താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഠിനമായി ശിക്ഷിക്കും. നീ വ്യസനിക്കരുത്. കുബേരൻ താനായാലും അവനെ ഒരു ക്ഷണത്തിൽ നല്ലൊരു പാഠം പഠിപ്പിക്കാൻ എനിക്കു സാധിക്കും. ദശരഥൻറെ ശക്തിയിൽ നിണക്കു വിശ്വാസമില്ലയൊ ? അതല്ല, വല്ല രാജശിക്ഷയിലും കുടുങ്ങിയവരെ രക്ഷിക്കേണമെന്നാണോ നിൻറെ ആഗ്രഹം ? എന്നാൽ അതു പറയൂ. സംശയം കൂടാതെ അവരെ രക്ഷിച്ചു തരാമല്ലൊ ? വല്ല ദരിദ്രനേയും ധനവാനാക്കേണമെന്നു നിണക്കു വിചാരമുണ്ടൊ ? ഈ നിമിഷത്തിൽ എനിക്കതു സാധിക്കാം. വല്ല ധനവാനേയും ദരിദ്രനാക്കേണമന്നു നിണക്കു മോഹമുണ്ടൊ ? നിണക്കുവേണ്ടി അതുചെയ്വാനും ഞാൻ മടിക്കയില്ല. ഇന്നു ലോകത്തിൽ എന്തു ചെയ്വാനും എനിക്കു സാധിക്കും. നിൻറെ ഈ ദുഃഖം കണ്ടുസഹിക്കാൻമാത്രം ഞാൻ ശക്തനല്ല.

കൈകയി - (സാവധാനത്തിൽ എഴുന്നറ്റിട്ട്) മഹാരാജാവെ ഇവിടുന്നു എന്തിനാണ് ഈ ഭംഗിവാക്കു പറയുന്നത് ?

ദശരഥൻ - ഭംഗിവാക്കൊ ? ഹ ! കഷ്ടം ! എന്നെ ഇത്ര കാലം പരിചയിച്ചിട്ടും എൻറെ പ്രിയപത്നി ഇപ്പോൾ ഇങ്ങിനെയൊ പറയുന്നത് ? ഭദ്രെ, എന്നാണനിന്നാണ, സത്യം - എൻറെ പ്രിയപുത്രനായ ശ്രീരാമനാണ സത്യം - നിൻറെ

ഇഷ്ടമെന്താണെന്നു പറഞ്ഞാൽ ഞാൻ അതിനെ അനുവർത്തിക്കാം. ദുഃഖിക്കൊല്ല, നിൻറെ ആഗ്രഹം പറയൂ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/43&oldid=207290" എന്ന താളിൽനിന്ന് ശേഖരിച്ചത്