രാമൻ - കുട്ടികളെ, നിങ്ങളുടെ അഭിവന്ദനവും മംഗളാശംസയും കേട്ടു ഞാൻ വളരെ സന്തോഷിക്കുന്നു. വരൂ നാം അമ്മയുടെ അടുക്കലേക്ക് പോകുക.
(എല്ലാവരും പോയി)
രംഗം 3.
(നിലത്തുവീണുകിടക്കുന്ന കൈകയി കാണപ്പെടുന്നു. അണിയറയിൽ ദുഃഖസൂചകമായ പാട്ട്)
(ദശരഥൻ പ്രവേശിക്കുന്നു)
ദശരഥൻ - (ബദ്ധപ്പെട്ടു അടുത്തുചെന്നിട്ട്) ഭദ്രെ ഇതെന്തു കഥ ? നീ എന്താണിങ്ങിനെ ഈ വെറും നിലത്തു കിടക്കുന്നത്. വല്ല സുഖക്കേടും പിടിപെട്ടുവോ ? പറയൂ. എഴുന്നേൽക്കൂ. എൻറെ ആത്മാവിനു ആശ്വാസമായിരിക്കേണ്ടുന്ന നീ ഇങ്ങിനെ ദുഃഖിച്ചു കാണുമ്പോൾ എൻറെ ഹൃദയം പിളരുന്നു. ഭദ്രെ എഴുന്നേൽക്ക്. നിന്നോടു വല്ലവരും വല്ല അപരാധവും ചെയ്തുവൊ. വല്ലവരും നിണക്കു വിരോധമായി പ്രവർത്തിച്ചുവൊ ? വല്ലവരും നിൻറെ ഇഷ്ടത്തിന്നു
പ്രറ്റികൂലമായി വല്ലതും ചെയ്തുവൊ ? പറയൂ, എന്നോടു പറയൂ. ആരായാലും അവരെ ഞാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.