താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകയി - ഓഹോ, എനിക്കെല്ലാം മനസ്സിലായി. ഇങ്ങിനെ എന്തോ ഒന്ന് ഞാനും കേട്ടിരുന്നു. എൻറെ മകനെ കാട്ടിലയക്കാൻ മഹാരാജാവും കൌസല്യയും കൂടി തീച്ചയാക്കി. ഹാ ! കഷ്ടം. എൻറെ ഏകപുത്രനെ വനാന്തരത്തിലയക്കാനൊ ആ മഹാപാപി കൌസല്യ ശ്രമിക്കുന്നത് ? ഇതൊക്കെ അവളുടെ വിദ്യയല്ലെ. ഈശ്വരാ ഞാൻ ഇനി എന്തുചെയ്യും.

മന്ഥര - മഹാരാജ്ഞിക്കു ഇപ്പോൾ എല്ലാം മനസ്സിലായല്ലൊ ഇനിയെല്ലാം യുക്തംപോലെ ചെയ്താലും. ഞാൻ പോകുന്നു (പോകാൻ ഭാവിക്കുന്നു)

കൈകയി - മന്ഥരെ നീ എന്നെ സഹായിക്കണം. നീയല്ലാതെ എനിക്ക് ആരും സഹായമില്ല. ഞാൻ നിന്നെ ആദ്യം ആക്ഷേപിച്ചു പറഞ്ഞതൊക്കെ ക്ഷമിക്കണം. ഞാൻ വെറും ശുദ്ധ ഹൃദയയാണ് എനിക്ക് ഈ കുസൃതികളൊന്നും മനസ്സിലാകയില്ല. എൻറെ മകനെ എനിക്ക് ഇപ്പോൾ കാണണം. അതിന്നു വേണ്ടുന്ന ഉപായം മുഴുവൻ നീതന്നെ ഉപദേശിക്കണം.

മന്ഥര - ഇവിടുത്തെ പുത്രനെ കാണാൻ മാത്രമല്ല

അദ്ദേഹത്തെ രാജാവാക്കി വാഴിക്കാനും രാമനെ കാട്ടിലയക്കാനും വേണ്ടുന്ന വിദ്യകൾ ഞാൻ പറഞ്ഞുതരാം. ഇവിടുന്നു ഞാൻ പറയുന്നതുപോലെ ചെയ്തുകൊണ്ടാൽ മതി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/33&oldid=207279" എന്ന താളിൽനിന്ന് ശേഖരിച്ചത്