താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാമ്പിൻറെ ശാപമുണ്ടായിരിക്കും. എന്നൊക്കെ രാജാവു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. രാജാവു വാൾ ഊരി പാമ്പിനെ വെട്ടി. അപ്പോൾ എന്തു പറവാൻ, അതു പാമ്പായിരുന്നില്ല. വളരെ വിലയുള്ള ആഭരണമായിരുന്നു. ആഭരണം രണ്ടു കഷണങ്ങളായി അതിൽ ഒരു കഷണം രാമകുമാരനും മറ്റെക്കഷണം ലക്ഷ്മണകുമാരനും ആയിതീർന്നു. എൻറെ ഉറക്കം ഞെട്ടിപ്പോയി.

(മന്ഥര പ്രവേശിക്കുന്നു)

കൈകയി - ഹോ ! മന്ഥരയൊ ? ഇരിക്കൂ. നിണക്കു സ്വപ്നത്തിൻറെ അർത്ഥം പറവാൻ അറിയോ ?

മന്ഥര - സ്വപ്നത്തിൻറെ അർത്ഥം പറയേണ്ടുന്ന അവസരമല്ലിത്. ആപത്തുവന്നടുക്കുമ്പോൾ സ്വപ്നാർത്ഥവും കഥകളും മറ്റും പറഞ്ഞു രസിക്കയല്ല വേണ്ടത്.

കൈകയി - എന്താപത്ത് ? ആർക്ക് ? എന്ത് ?

മന്ഥര - പറഞ്ഞുതരാമല്ലൊ. സ്വകാർയ്യം പറയേണ്ടതാണ്.

ഈ ദാസിയെ ഇവിടുന്നു പറഞ്ഞയക്കേണം.

(കൈകയി ആംഗ്യംകാണിച്ചു ദാസി പോയി)

മന്ഥര - ഇവിടുന്നു എന്താണ് ഒന്നും അറിയാത്തവരെ പോലെ ഇരിക്കുന്നത് ?

കൈകയി - വിശേഷിച്ചറിവാൻ എന്താണുള്ളത്.

മന്ഥര - ശരി, കിടന്നുറങ്ങിക്കോളു. സ്വപ്നം കണ്ടോളു.

വരട്ടെ- സർപ്പം കടിക്കാൻ വരട്ടെ. സ്വപ്നത്തിൻറെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/26&oldid=207272" എന്ന താളിൽനിന്ന് ശേഖരിച്ചത്