ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അങ്കം 2. രംഗം 1.
[ഒരു സോഫയിൽ ഇരുന്നുകൊണ്ടു കൈകയി പ്രവേശിക്കുന്നു. ഒരു ദാസി വീശിക്കൊണ്ടിരിക്കുന്നു]
കൈകയി - ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതിന്റെ അൎത്ഥം എന്തായിരിക്കുമെന്നു വസിഷ്ഠമഹൎഷിയെ കണ്ടെങ്കിൽ ചോദിക്കാമായിരുന്നു.
ദാസി - സ്വപ്നം എന്താണെന്നു അടിയനു കേൾക്കാമൊ?
കൈകയി - ഞാൻ എവിടെയൊ സഞ്ചരിക്കുകയായിരുന്നു. മഹാരാജാവും ഒന്നിച്ചുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടി ഒരു മലയിടുക്കു കടന്നുചെന്നപ്പോൾ ദിക്കിൽ വലിയൊരു വീടുകണ്ടു. അതിന്റെ സമീപത്തെങ്ങും ആരും ഇല്ല. കേവലം വിജനമാണെന്ന് തോന്നി. അപ്പോൾ രാക്ഷസിയെപോലുള്ള ഒരു സ്ത്രീ അടുത്തുവന്നിട്ട് എന്നെ തൊഴുതു.
ദാസി - രാക്ഷസിയെ കണ്ടപ്പോൾ തിരുമനസ്സിലേക്കു ഭയമുണ്ടായില്ലെ? ഇന്നാൾ അടിയൻ ഒരു രാക്ഷസനെ സ്വപ്നം കണ്ടു ഭയപ്പെട്ടു ഉറക്കെ കരഞ്ഞുപോയി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.