താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻറെ സഹോദരന്മാരോടു നീ യാതോരു അനാദ രവും കാണിക്കുന്നില്ല. അവർ നിന്നെയും വളരെ ബഹുമാനിക്കുന്നു. ഇവിടെയുള്ള ഭൃത്യജനങ്ങൾ പോലും നിന്നെപ്പറ്റി അത്യന്തം സന്തോഷിക്കുന്നു. നീ ഒരാളോടും ഒരിക്കലും ഒരു കോപവാക്കുകൂടി പറഞ്ഞതായി എനിക്കു ഓർമ്മയില്ല. നിന്നെപ്പോലെയുള്ള ഒരു പെൺകുട്ടിയെ ഭാർയ്യയായി ലഭിക്കാൻ വളരെ പുണ്യം ചെയ്യണം. നിൻറെ പേർ ലോകമുള്ളന്നും സതീരത്നത്തിന്നു പർയ്യായമായി പ്രശോഭിക്കും. ഞാൻ ഇതൊക്കെ നിന്നോടു ഇപ്പോൾ തുറന്നുപറഞ്ഞത് എന്തിന്നാണെന്നു നീ സംശയിക്കും. നിണക്കു ഇതുവരെ ഉണ്ടായ നല്ല പേരിനെ നീ മലിനപ്പെടുത്താതെ പരിപാലിച്ചുകൊള്ളണം. മനുഷ്യർക്കുള്ള നല്ല പേർ അവർ അറിഞിരിക്കണം. എന്നാൽ മാത്രമെ അതിനെ പരിപാലിക്കാൻ അവർക്കു തൃഷ്ണയുണ്ടാകയുള്ളു. നമ്മുടെ ഗുണങ്ങളേപ്പറ്റി കേൾക്കുമ്പോൾ നാം അഹംകരിക്കയല്ല വേണ്ടത്. ബുദ്ധിയും ആലോചനയും ഉള്ളവരാരും അങ്ങിനെ ചെയ്കയില്ലല്ലൊ.

സീത - അമ്മെ, എനിക്കു വല്ല ഗുണവും ഉണ്ടെങ്കിൽ നിങ്ങളുടെയും മറ്റും സമ്പർക്കും കൊണ്ടുണ്ടായതാണ്. ഞാൻ ഇവിടെ വരുമ്പോൾ എനിക്ക് ഇതു വെറും ഒരു അന്യഗൃഹമായിരുന്നില്ലെ ? നിങ്ങൾ എന്നോടു പെരുമാറുകയും എന്നെ രക്ഷിച്ചുപോരുകയും എന്നെ ഉപദേശിച്ചു ശിക്ഷിക്കയും ചെയ്യുതിൽ കാണിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/20&oldid=207268" എന്ന താളിൽനിന്ന് ശേഖരിച്ചത്