താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌസല്യ - സീതെ, നീ കുട്ടിയാണ്. നിണക്കു ലോകം അറിഞ്ഞുകൂടാ. അറിവാനുള്ള പ്രായവും ആയിട്ടില്ല. സത്യസന്ധന്മാരാണെന്നു ശ്രുതിപ്പെട്ട മഹാരാജാക്കന്മാർപോലും അധികാരമത്തന്മാരെപോലെ പ്രവർത്തിക്കേണ്ടിവരാം.

സീത - അമ്മ പറഞ്ഞതു എനിക്കു അശേഷം മനസ്സിലായില്ല.

കൌസല്യ - രാവണരാക്ഷസൻ അവൻറെ സഹജാലുള്ള ദുസ്സ്വഭാവം കൊണ്ടാണ് ആവിധം പ്രവർത്തിക്കുന്നത്. മഹാന്മാരായ ചിലർ അവർ സ്നേഹിക്കുകയൊ അവർക്കു അനുരാഗം ഉണ്ടായിത്തീരുകായൊ ചെയ്തുവരെ സന്തോഷിപ്പിക്കാൻ വെണ്ടി ചിലപ്പോൾ രാക്ഷസ പ്രവൃത്തി ചെയ്യേണ്ടിവരും. അതുകൊണ്ടാണ് നിണക്കു ഭാരവാഹിത്വമുള്ള ഒരു പദവിയാണ് കിട്ടാൻ പോകുന്നതെന്നു നിന്നെ ഞാൻ ഓർമ്മപ്പെടുത്തുന്നത്. എൻറെ മകൻ രാമൻറെ സ്വഭാവം ഞാൻ നല്ലവണ്ണം അറിയും. നിന്നെ സന്തോഷിപ്പിക്കാൻപോലും അവൻ അന്യായകർമ്മം ചെയ്കയില്ല. രാജാവിൻറെ പ്രഥമകൃത്യം പ്രജകളുടെ ക്ഷേമത്തെ പരിപാലിക്കുകയാണെന്നു അവന്നറിയാം. അതുപോലെതന്നെ അവൻ പ്രവർത്തിക്കുകയും ചെയ്യും. പ്രജകളുടെ ക്ഷേമത്തെ പരിപാലിക്കുന്നതിൽ അവൻ പ്രാണവല്ലഭയായ നിൻറെ ഹിതത്തെപോലും അനുവർത്തിച്ചില്ലെന്നു

വരാം. ആ കാർയ്യത്തിൽ എനിക്കു ധൈർയ്യമുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/17&oldid=207179" എന്ന താളിൽനിന്ന് ശേഖരിച്ചത്