രംഗം.3
(കൌസല്യയും സീതയും പ്രവേശിക്കുന്നു)
കൌസല്യ - മകളെ, നാളെ മുതൽക്കു, നിനക്കു വലുതായ ഭാരവാഹിത്വം ഉണ്ടായിരിക്കുന്നു. ഇതുവരെ നീ വെറും ഒരു കുട്ടിയായിരുന്നു. നാളെമുതൽ ഒരു രാജ്ഞിയായി. ഇത്ര പെട്ടെന്നുണ്ടാകുന്ന ഈ മാറ്റത്തെപറ്റി നീ വിസ്മയിക്കാനൊന്നുമില്ല. രാമൻ ശിവചാപം, മുറിച്ച ആ തീയ്യതി മുതൽ നീ പ്രതീക്ഷിക്കേണ്ടിയിരുന്ന ഒരു പദവിയാണിത്. എന്നെന്നില്ലാതെ നീ ഒരു രാജ്ഞിയായി തീരുമെന്നു അന്നുതന്നെ -- ആ നിമിഷത്തിൽതന്നെ -- നീ ധരിക്കേണ്ടതായിരുന്നു. നിൻറെ വിനയസ്വഭാവംകൊണ്ടു നിണക്ക് അങ്ങിനെ ഒരു വിചാരം ഉണ്ടായിരുന്നില്ലായിരിക്കാം.
സീത -- അമ്മെ, ഞാൻ ഒരു കാലത്തു ഒരു മഹാ രാജ്ഞിയായിത്തീരുമെന്നുള്ളതു ഒരിക്കലെങ്കിലും എൻറെ മനസ്സിൽ കൂടി കടന്നുപോയിട്ടുകൂടി ഇല്ല. എനിക്കു വല്ല അഭിമാനവും ഉണ്ടായിരുന്നുവെങ്കിൽ അതു ഒരു മഹാത്മാവിൻറെ ഭാർയ്യയാവാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നുവെന്നു മാത്രമാണ്. ഇപ്പോൾ ഉണ്ടാവാൻ പോകുന്ന മാറ്റം ഇന്നവിധമായിരിക്കുമെന്നു എനിക്കു
ഊഹിക്കാൻപോലും കഴിയുന്നില്ല. അഥവാ, മഹാരാജ്ഞിയും സ്ത്രീതന്നെയല്ലെ ? ഒരു രാജ്ഞിയായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.