താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-11-


മന്ഥര‌ ‌- അങ്ങിനെ വല്ലതും കിട്ടിയെങ്കിൽ അതു ഞാൻ നിണക്കു തരും. നീ ഇപ്പോൾ പോയിക്കോളൂ.
ദാസി‌ ‌- ചേലക്കു രാവിലെ എത്ര മണിക്കു വരേണമെന്നാണ് പറഞ്ഞത്?
മന്ഥര‌ ‌- നന്ന രാവിലെ വന്നോളൂ.
ദാസി‌ ‌- അങ്ങിനെയാവാം. അവിടേത്തന്നെ ഉണ്ടാകുമല്ലൊ. ഞാൻ പോകുന്നു.
(ദാസി പോയി)


മന്ഥര‌ ‌- (വിചാരം)

ഈ അഭിഷേകം നിശ്ചയമായും മുടക്കണം. അതു മന്ഥര വിചാരിച്ചാൽ സാധിക്കും. ആ ചെറിയ പെൺകുട്ടികൾ എന്നെ പരിഹസിച്ചതു കണ്ടില്ലെ? എന്നെ ഇവറ്റയൊക്കെ എന്തറിഞ്ഞു? രാമന്നു തന്നെയും എന്നെ പരിഹാസം. ഞാൻ ഒരു കൂനി! കൂനിക്കു ചെയ്വാൻ കഴിയുന്ന വൻകാൎയ്യങ്ങളും ഉണ്ടെന്നു ധരിക്കട്ടെ. അംഗഭംഗമല്ല കാൎയ്യം_ ലോകം മുഴുവൻ പ്രകാശിക്കുന്ന സൂൎയ്യഭഗവാൻറെ സാരഥി ആരാണ്? പംഗുവല്ലെ? എൻറെ നാവ് എൻറെ വായിലും, ബുദ്ധി തലയിലും ഉള്ള കാലത്തു ഞാൻ ഈ അഭിഷേകം മുടക്കി രാമനെ കാട്ടിലാക്കും.

(അണിയറയിൽ പാട്ടുകേൾക്കുന്നു)












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/13&oldid=207177" എന്ന താളിൽനിന്ന് ശേഖരിച്ചത്