താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌസല്യാമാതാവിൻറെ പോറ്റുമക്കളിൽ വല്ലവരേയും കണ്ടെങ്കിൽ ഇങ്ങട്ടു വരാൻ പറയു. ക്ഷണം വരണം.

(ശത്രുഘ്നൻ പോയി)

ഭരതൻ - ചെറിയൊരു കളവു മതി, നിസ്സാരനായ ഒരുവനൊ ഒരുവളൊ പറഞ്ഞുണ്ടാക്കുന്ന ചെറിയൊരു കളവു മതി, ലോകത്ത് അനേകം മഹാരഥന്മാർക്ക് ആപത്തുകൾ ഉണ്ടാക്കുവാൻ. എത്ര ആപത്തുകൾ, എന്തെല്ലാം അനർത്ഥങ്ങൾ, ചെറിയൊരു കളവുനിമിത്തം ഉണ്ടാകുന്നു ! മഹാരാജാക്കന്മാർ തമ്മിൽ ഭയങ്കരങ്ങളായ യുദ്ധങ്ങളും തന്നിമിത്തം അനേകലക്ഷം ജനങ്ങൾക്കു നാശവും പലവിധ നഷ്ടങ്ങളും ചെറിയൊരു കളവിൻറെ ഫലമായി ഉണ്ടാകുന്നില്ലെ ? അതാണ് സത്യമാണു ലോകത്തെ ഭരിക്കുന്നതെന്നു പറയുന്നതിൻറെ സാരം. ലോകത്തെ സമാധാനത്തിൽ ഭരിക്കുന്നതു സത്യമാണ്. സത്യമാണു സർവ്വസൌഭാഗ്യങ്ങളുടെയും ബീജം. എൻറെ ജ്യേഷ്ഠനെ കാട്ടിലാക്കാനും അച്ഛനെ കൊല്ലാനും കാരണമായ നിസ്സാരമായ ഈ അസത്യത്തിൻറെ ഉത്ഭവസ്ഥാനം ഞാൻ കണ്ടുപിടിക്കും. അതു ലോകത്തിന്ന് ഒരു

പാഠമാക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/106&oldid=207738" എന്ന താളിൽനിന്ന് ശേഖരിച്ചത്