മെന്നു വിചാരിച്ചു നിങ്ങളോടു ആ വിവരം പറഞ്ഞില്ല. നിങ്ങളോടു ആരാണ് ഈ കളവുകളൊക്കെ പറഞ്ഞുതന്നത് ?
കൈകയി - വിശ്വസിക്കത്തക്ക ഒരാളാണ് എന്നോടു പറഞ്ഞത്.
ശത്രുഘ്നൻ - ആളെന്നു മാത്രം പറഞ്ഞാൽ പോരാ. ആളിയായിരിക്കണം.
ഭരതൻ - ശത്രുഘ്ന, നീ എന്താണ് അങ്ങിനെ പറഞ്ഞത് ?
ശത്രുഘ്നൻ - കൌസല്യാമാതാവു മന്ഥരയെപ്പററി പറഞ്ഞതു ജ്യേഷ്ഠന്നു ഓർമ്മയില്ലെ ?
ഭരതൻ - ശരി. (കൈകയിയോട് ) ഞങ്ങൾ നിങ്ങളെ കാണുന്നതിന്നു മുമ്പിൽ കൌസല്യാമാതാവെ കണ്ടു നമസ്കരിച്ചിരുന്നു. (ശത്രുഘ്നനോടു) ശരിതന്നെ, അമ്മ മന്ഥരയെപ്പറ്റി പറഞ്ഞതു എനിക്കു ഓർമ്മയായി. (കൈകയിയോടു) മന്ഥരയല്ലെ നിങ്ങളെ ഈ കളവൊക്കെ പറഞ്ഞു ഫലിപ്പിച്ചത് ?
കൈകയി - മന്ഥര നിൻറെയും എൻറെയും ഗുണത്തിന്നു വേണ്ടി പറഞ്ഞതല്ലെ ?
ഭരതൻ - എനിക്ക് ആ കാർയ്യം അറിഞ്ഞാൽ മതി.
മന്ഥരയാണ് ഈ കളവു പറഞ്ഞതെന്ന് അറിഞ്ഞാൽ മതി. ശത്രുഘ്നാ നീ പോയി മന്ഥരയെ പിടിച്ചുകൊണ്ടുവരൂ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.