ഭരതൻ - അമ്മതന്നെ. എന്തുചെയ്യും ! അതിനെപ്പറ്റി ഞാൻ വളരെ വ്യസനിക്കുന്നു. ഇന്നുമുതൽ നിങ്ങൾ എൻറെ അമ്മയല്ല. നിങ്ങളുടെ വയറ്റിൽ ജനിപ്പാനുണ്ടായ നിർഭാഗ്യത്തെ ഞാൻ ശപിക്കുന്നു. ഞാനിതാ പോകുന്നു. ഞാനും കാട്ടിലേക്കു പോകുന്നു. നിങ്ങൾ രാജ്യം ഭരിച്ചു സുഖമായി ഇരുന്നുകൊൾക.
കൈകയി - ഇതൊ നിൻറെ കൃതജ്ഞത ! നിണക്കുവേണ്ടി ഒരു മഹാരാജ്യമല്ലയൊ ഞാൻ സമ്പാദിച്ചു തന്നത് ? നിന്നെയും എന്നെയും കൌസല്യയുടെ അടിമകളാകുന്നതിൽനിന്നു രക്ഷിച്ചതിന്നുള്ള ഫലമൊ ഇത് ? മഹാരാജാവു, രാമൻറെ അഭിഷേകം നിശ്ചയിച്ചു, ലോകമൊട്ടുക്കും പരസ്യം ചെയ്തിട്ടും എന്നോടു ഒരു വാക്കെങ്കിലും പറഞ്ഞുവോ ? ഈ തെരുവുകളും കൊട്ടാരവും മറ്റും അലങ്കരിക്കുന്നതു കണ്ടിട്ടും ജനങ്ങൾ അഹങ്കരിച്ചു പാടുന്നതു കേട്ടിട്ടും ആയിരുന്നില്ലെ, ഞാനത് അറിഞ്ഞത്. കളവായ ഒരു എഴുത്തെഴുതിയല്ലെ നിന്നെ കേകയരാജ്യത്ത് ആകർഷിച്ചുകൊണ്ടു പോയത് ! നിങ്ങളിൽ ഒരാളെ കാട്ടിലയക്കേണമെന്ന് ബ്രഹ്മാവിൻറെ ആജ്ഞയുണ്ടെങ്കിൽ അതു നീ തന്നെ ആയിരിക്കേണമോ ?
ഭരതൻ - കളവായ എഴുത്തൊ ? ബ്രഹ്മാവിൻറെ ആജ്ഞയൊ ? ആരാണ് നിങ്ങളോടു ഈ കുസൃതികളൊക്കെ പറഞ്ഞുതന്നത് ? അമ്മാമന്നു സുഖക്കേടായിട്ടല്ലെ, ഞാൻ പോയത് ? നിങ്ങൾ വ്യസനിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.