താൾ:NijanandaVilasam-SriChattampiSwamikal.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

നോക്കുമ്പോൾ കർപ്പൂരമലയിൽ തീപിടിച്ചതുപോലെ സന്മയാനുഭൂതി ഹേതുവായിട്ട്, പാഞ്ചഭൗതികം, പഞ്ചഭൂതം, പഞ്ചവിഷയം, എന്നിവകളാകുന്ന സ്ഥൂലപ്രപഞ്ചം, ദശേന്ദ്രിയം, ദശവായു, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, അന്തഃകരണം, അജ്ഞാനം, മായ എന്നിവകളാകുന്ന സൂക്ഷ്മപ്രപഞ്ചം, എന്നീ ജഡമായ അശേഷവും ഭാവാഭാവവികാരരഹിതനിർവികാരസദനുഭൂതി മാത്രമായി അനുഭവിക്കപ്പെട്ട, ജീവേശഭേദങ്ങൾക്ക് അവസരമില്ലാത്ത, ത്രിവിധപരിച്ഛേദശൂന്യ[1] സന്മാത്രമായി തെളിഞ്ഞു. എന്നാൽ, ഇന്ന ശബ്ദത്താൽ ഇന്ന അർത്ഥം ബോധിക്കപ്പെടും എന്നുള്ള ശബ്ദശക്തി ഈശ്വരനാൽ നിയമപ്പെട്ടിരിക്കയും, അപ്രകാരം തന്നെ പൃഥി ഗന്ധവതി (പൃഥി എന്നതു ഗന്ധഗുണമുള്ളത്) രൂപം ചക്ഷുസ്സിനാൽ മാത്രം കുറിക്കത്തക്ക പൊരുളുകളുടെ ലക്ഷണവും, അതിവ്യാപ്തി, അവ്യാപ്തി, അസംഭവം[2] എന്നീ മൂന്നുദോഷങ്ങൾ കൂടാതെയിരിക്കേണമെന്ന് , അവയുടെ ലക്ഷണവും ശാസ്ത്രങ്ങളാൽ നിരൂപിക്കപ്പെട്ടിരിക്കയും, ആകിൽ ഭിന്നഭിന്നങ്ങളായ ശബ്ദങ്ങളുടെ അർത്ഥമായ ഭിന്നവസ്തുക്കൾ തങ്ങളെ കുറിക്കുന്ന ശബ്ദശക്തിയോടുമാർപ്പെട്ടു[3] നിന്നു ഏകാർത്ഥമായി പ്രകാശിക്കുന്ന

  1. മൂന്നുതരം പരിച്ഛേദങ്ങളില്ലാത്തത് എന്നർത്ഥം. പരിച്ഛേദം തീർച്ചപ്പെടുത്തൽ, വേർതിരിച്ചറിയൽ, ശരിയായി നിർവ്വചനം; കാലപരിച്ഛേദം, ദേശപരിച്ഛേദം വസ്തുപരിച്ഛേദം എന്നവിയാണ് ത്രിവിധപരിച്ഛേദങ്ങൾ അഥവാ ഏതൊരു വസ്തുവിനെയും പരിച്ഛേദിക്കുന്ന മൂന്നൂ ഘടകങ്ങൾ ദേശം, കാലം , വസ്തു എന്നിവയാണെന്നർത്ഥം
  2. ലക്ഷണം ലക്ഷ്യത്തിൽ കവിഞ്ഞ ഇടങ്ങളിലും ഇരിക്കുന്നത് അതിവ്യാപ്തി. ലക്ഷണം ലക്ഷ്യത്തിൽ എല്ലായിടത്തും ഇല്ലാതിരിക്കുന്നത് അവ്യാപ്തി, ലക്ഷണം ലക്ഷ്യത്തിൽ ഒരിടത്തും ഇല്ലാതിരിക്കുന്നത് അസംഭവം.
  3. മാർപ്പെട്ടുനിന്നു ഒത്തുനിന്ന്, ചേർന്നുനിന്ന്
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/50&oldid=166006" എന്ന താളിൽനിന്ന് ശേഖരിച്ചത്