താൾ:NijanandaVilasam-SriChattampiSwamikal.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

അനുഭവബലത്താൽ ഘടം, ഘടാഭാവം ഈ രണ്ടിനേയും സന്മാത്രമായനുഭവിച്ചാലും.

(അപ്രകാരമേ ശിഷ്യനും, പ്രത്യക്ഷമായി കാണപ്പെട്ട കുടത്തിൽ കുടത്തിനു ഭിന്നമായ ആ സത്തിനെ നിരാകാരമായി കണ്ട്, കുടത്തിലും, അതിന്നു ഒരു മാറു ദൂരത്തിലുള്ള പടത്തിലും, ആ രണ്ടിന്റെയും അന്തരാളത്തിലും വ്യാപിച്ചിരിക്കുന്ന ആ സത്തിന്റെ ഇരിപ്പിനെ അറിഞ്ഞ്, ഘടം, പടം, ഇതു രണ്ടും പ്രതിയോഗിയായി ഗ്രഹിക്കപ്പെടാത്ത കാലത്തു ആ രണ്ടിന്റെയും വികാരമായ ഭാവത്വമാകട്ടെ, അഭാവത്വമാകട്ടെ, അവറ്റിൻ ധാരാളം അന്തരാളമാകട്ടെ, നോക്കപ്പെടാതെ തന്മാത്രമായി എങ്ങിനെ അനുഭവിക്കപ്പെടുന്നുവോ അപ്രകാരമേ, ഘടത്തെയും ഘടാഭാവത്തെയും അവറ്റിൻ സന്മാത്രമായ അനുഭവത്തിനു വേറായിട്ടില്ലാതെ അനുഭവിച്ച്, ജലപാനത്തിനുപോലും ആദരവില്ലാത്ത ഒരു ദരിദ്രൻ താനിരിക്കുന്നേടത്ത് ഒരു മഹാമേരു നവനിധിയായിട്ടു വന്നേച്ചാൽ അവന് എത്ര ആനന്ദമുദിക്കുമോ അത്രത്തോളം ആനന്ദം അനുഭവിച്ച്, സത്തിനെക്ക്കുറിച്ച് അല്പം പോലും അറിവില്ലാതെ അസത്തിൻമയമാകുന്ന വിഷയമാകുന്ന ദാരിദ്ര്യം നീങ്ങി സത്താകുന്ന മഹാസമ്പത്തെ പ്രാപിച്ച്, സുഖവാരിധിയിൽ മുങ്ങി, മറുപടിയും[1] വിജ്ഞാപിക്കുന്നു :)

ശിഃ കരുണാരൂപമായ ഉപദേശവിശേഷത്താൽ പരമനാസ്തികനായ അടിയനും ആസ്തികനായി ഭവിച്ചു. ഈ അനുഭവം കൊണ്ട് ജഡാജഡമായ ഈ പ്രപഞ്ചത്തെ

  1. മറുപടിയും - വീണ്ടും
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/49&oldid=166004" എന്ന താളിൽനിന്ന് ശേഖരിച്ചത്