താൾ:NijanandaVilasam-SriChattampiSwamikal.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ത്തിനു വിഷയപ്പെടണമെന്നുവരുകിൽ ആ പൊരുൾ സ്വരൂപലക്ഷണത്തോടുകൂടിയതായിരിക്കണം. മൃത്തിൻ സ്വരൂപത്തിന് അന്യമായി ഘടത്തിന് സ്വരൂപം കാണപ്പെടാത്തതിനാൽത്തന്നെയാണ്. അപ്രകാരമേ ഇത് ഘടം എന്നതിൽ ഇദന്തയെ [1] പ്രകാരമായുടയ ഇത് എന്ന ഒരർത്ഥത്തേയും ഘടത്വത്തെ പ്രകാരമായുടയ ഘടമെന്ന ഒരർത്ഥത്തെയും പകുത്തുനോക്കിയാൽ ഘടത്വത്തെ പ്രകാരമായുടയതായില്ലാത്ത ഘടത്വാഭാവത്തെ ഉടയ ഇതെന്ന ജ്ഞാനത്തിൽ ഘടത്വത്തെ പ്രകാരമായുടയ ഘടമെന്ന ജ്ഞാനം പ്രമാണജ്ഞാനത്തിന്റെ ലക്ഷണമാകയില്ല. അപ്രകാരമേ ജഡാജഡമായ ഏതു പ്രപഞ്ചവ്യവഹാരജ്ഞാനവും ഇതെന്ന ജ്ഞാനത്തെ സംബന്ധിച്ചുതന്നെ കാണപ്പെടുകയാൽ വ്യവഹാരജ്ഞാനശേഷവും ഭ്രാന്തിജ്ഞാനം തന്നെയുണ്ടാകും. ആയാലും, ആ അവസ്ഥയിൽ സാമന്യാധികാരികൾക്കു വ്യവഹാരോപയോഗമായി അവരുടെ വിവേകത്തെ അനുസരിച്ച് ആ ജ്ഞാനം പ്രമാണജ്ഞാനമെന്നു പറയപ്പെടും. പരമാത്മാ വാഘാമനസ്സുകൾക്കു എത്താത്തതുകൊണ്ട് വിഷയപ്രയോജനങ്ങളില്ലാത്തതായി ശ്രുതി എങ്ങിനെ പ്രവർത്തിക്കാമെന്നതു ശരിയെന്നാലും, ജഡാജഡങ്ങളായ ഈ പ്രപഞ്ചം പോലെ വിഷയമെല്ലെങ്കിലും ഈ പ്രപഞ്ചങ്ങളെല്ലാം ദൃശ്യമായിട്ടുതന്നെ ഏവന്നു വിഷയമാകുന്നുവോ അവന് പ്രപഞ്ചത്തിനു വിഷയമാകയില്ല എന്നു മാത്രമല്ലാതെ അവൻ സ്വപ്രാകശനായതുകൊണ്ട് വിഷയവിഷയീഭാവമില്ലാത്ത തനിക്കു താൻ അപ്രകാരം തന്നെ വിഷയമായിരിക്കും. ശ്രുതികളുടെ ഉപാധികളെ നീക്കി അവരെ കരതലാമലകംപോലെ അധികാരിക്കു താനായി പ്രകാശിപ്പിക്കയാലും, ആ വിധം താനായ ആത്മലാഭത്തെക്കൂടാതെ മറ്റൊന്നും

  1. ഇദന്ത - ഇതിന്റെ ഭാവം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/45&oldid=166000" എന്ന താളിൽനിന്ന് ശേഖരിച്ചത്