താൾ:NijanandaVilasam-SriChattampiSwamikal.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ചെയ്യാൻ ഇച്ഛിച്ച അവന്റെ ഇച്ഛയെ അനുസരിച്ച് ഉപദേശിച്ചതാകും.

ശിഃ ശാസ്ത്രങ്ങളിൽ പ്രമാണജ്ഞാനമെന്നും ഭ്രാന്തിജ്ഞാനമെന്നും രണ്ടുവകയായി ചൊല്ലപ്പെട്ടു. അവയിൽ ഘടകജ്ഞാനം പ്രമാണജ്ഞാനമെന്നും, ശുക്തിരജതജ്ഞാനം ഭ്രാന്തിജ്ഞാനമെന്നും, ഘടത്വത്തെ പ്രകാരമായവച്ഛേദമുടയ ഘടത്തിൽ[1] ആ ഘടത്വത്തെത്തന്നെ പ്രകാരമായുടയ ആ ഘടത്തിന്റെ ജ്ഞാനം പ്രമാണജ്ഞാനലക്ഷണമെ്നും, രജതത്തെ പ്രകാരമയുടയതായില്ലാത്ത അതിന്റെ ഭാവത്തെ ഉടയ ശുക്തിയിൽ രജതത്ത്വത്തെ പ്രകാരമായുടയ രജതജ്ഞാനം ഭ്രാന്തിജ്ഞാനലക്ഷണമെന്നും കാണപ്പെടുന്നതിനു വിരോധപ്പെടുമല്ലോ ?

ആചാഃ വിരോധപ്പെടുകയില്ല. ആ ശാസ്ത്രങ്ങളിൽ പറഞ്ഞ പ്രമാണങ്ങളുടെ ലക്ഷണം മാറിക്കൂടാ എന്നല്ലാതെ ആ പ്രമാണങ്ങളാൽ കുറിക്കപ്പെട്ട വസ്തുക്കൾ ഭേദിച്ചിരുന്നുകൂടാ എന്നില്ല. പ്രമാണങ്ങൾ പ്രയോഗിക്കുമ്പോൾ അവറ്റിൻ വിഷയങ്ങളായ വസ്തുക്കൾ ഭേദിക്കപ്പെടാതിരുന്നാലും പ്രമാണങ്ങളുടെ വിവേകദശയിൽ ആ വസ്തുക്കൾ ഭേദിക്കപ്പെട്ടാൽ അതു പ്രമാണങ്ങളിൻ കുറ്റമാകയില്ല. മൃത്ഘടം[2] എന്ന സ്ഥലത്ത് മൃത് എന്നും ഘടം എന്നും രണ്ടു പേരുകളുണ്ടാകും. അവയിൽ ഘടം എന്ന ജ്ഞാനം പ്രമാണജ്ഞാനമായിരുന്നാലും ആ ഘടത്തെ മൃത്തായിട്ടു വിവേകിച്ചറിയുമ്പോൾ മുൻപറഞ്ഞ ഘടജ്ഞാനം ഭ്രാന്തിജ്ഞാനം തന്നെയാകും. അതെങ്ങിനെയെന്നാൽ, ഏതെങ്കിലും ഒരു പേരുള്ളതായിട്ട് പ്രമാണജ്ഞാന

  1. ഘടത്വം എന്ന പ്രകാരം അവച്ഛേദകമായിട്ടുള്ള അഥവാ ഘടത്വത്തോടു കൂടിയ ഘടത്തിൽ എന്നർത്ഥം
  2. മൃത്=മണ്ണ് , ഘടം=കുടം , മൃത്ഘടം = മൺകുടം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/44&oldid=165999" എന്ന താളിൽനിന്ന് ശേഖരിച്ചത്