താൾ:NijanandaVilasam-SriChattampiSwamikal.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

രൂപങ്ങളോടുകൂടിയ പുത്രികാദികൾ, നിറഞ്ഞ ആ വിഷയങ്ങളെ തങ്ങൾക്കു സുഖിക്കുന്നതിനായിട്ടു എങ്ങിനെ ശക്തിയറ്റവയാകുമോ അപ്രകാരം തന്നെ, നിറഞ്ഞ ഭോഗങ്ങളെ സുഖിക്കുന്നതിന് ശക്തിയില്ലാതെ നിൽക്കുന്നതായി ഭവിച്ച്, ആ വിധ പ്രപഞ്ചരൂപമായ വിരാൾ ശരീരത്തിന്, ഭോഗകാരണമായ കർമ്മങ്ങൾ തനതു കാര്യങ്ങളായ ഫലങ്ങളെ കൊടുക്കുന്നതിനു പക്വത്തെ പ്രാപിച്ചിരിക്കയാൽ ആ കാര്യഫലദാതാവായ മായാപ്രതിബിംബ ഈശൻ അതിനെ കണ്ട് വിചിത്രങ്ങളായ പ്രപഞ്ചങ്ങളെ ശരീരമായെടുത്തുണ്ടായ ഈ വിരാൾ ശരീരം തന്മാലാക്കപ്പെട്ടിട്ടും[1] പ്രയോജനമറ്റ തായിട്ടിരിക്കുന്നു. ഇതു പ്രയോജനപ്പെടുമാറ് ചെയ്യിക്കേണ്ടത് സർവശക്തിയോടുകൂടിയ നമ്മെ ഒഴിച്ച് മറ്റൊന്നിനാൽ കഴിയാത്തതു തന്നെയാണ്, പ്രകൃതികൾക്കു[2] രാജാവെന്നപോലെ ഈ പ്രപഞ്ചരൂപമായ വിരാൾ ശരീരത്തിനു നാം തന്നെ നാഥനാകണം, എന്നാലോചിക്കേ ആ ആലോചനയിൽ സംസ്കാരമുദിച്ച് ആ അഹന്തയിൽ മായോപാധിയോടുകൂടിയ നിരഹങ്കാരസർവവ്യാപക സാക്ഷിചൈതന്യമാകുന്ന ഈ ഈശൻ പ്രതിബിംബിച്ച്, ആ അഹന്തയോടു താദാത്മപ്പെട്ട്, ആ വിരാൾ ശരീരമായ പ്രപഞ്ചത്തെ അനുപ്രവേശിച്ച് വ്യാപിച്ചു നിൽക്കേ, ആ അഹന്താപ്രതിബിംബചൈതന്യസംബന്ധബലത്താൽ പ്രപഞ്ചവിലക്ഷണമുള്ള വിരാൾ ശരീരം ഞാനെന്നുദിച്ചു പ്രകാശിക്കും.

ആ അഹന്താചൈതന്യമായ വിരാൾ ശരീരി, ആ പ്രപഞ്ചരൂപമായ വിരാൾ ശരീരം ഏകമായി കാണപ്പെട്ടിരുന്നപ്പോഴും

  1. കൈക്കൊണ്ടിട്ടു എന്നർത്ഥം
  2. പ്രകൃതികൾക്ക്=പ്രജകൾക്ക്
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/30&oldid=165993" എന്ന താളിൽനിന്ന് ശേഖരിച്ചത്