താൾ:NijanandaVilasam-SriChattampiSwamikal.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

അതിന്നാവരണമായ ബ്രഹ്മാണ്ഡം ഭവിച്ചിരിക്കും. ആ ബ്രഹ്മാണ്ഡശരീരത്തിൽ പ്രതിഫലിച്ച ചൈതന്യം പ്രപഞ്ചത്തിൽ ഫലഭോഗദശയെ പ്രദാനം ചെയ്യത്തക്ക വിചിത്രതരങ്ങളായ കർമ്മവാസനയെ മുന്നിട്ട് പ്രപഞ്ചരൂപമായ വിരാൾ ശരീരത്തെ കരണങ്ങളിൽ വികാരത്തോടുദിപ്പിച്ച്, അങ്ങിനെ ഉദിപ്പിച്ച പ്രപഞ്ചരൂപമായ വിരാൾ ശരീരം വിരിഞ്ഞ് അനേക അവയവാവയവിയോടുകൂടിയ കാരണവികാസോദയത്തെ പ്രാപിച്ച അവന്റെ കേശമായിട്ട് ആകാശവും, പാദമായി ഭൂമിയും ശ്രോത്രമായി അഷ്ടദിക്കുകളും, നേത്രമായി സൂര്യനും, വാക്കായിട്ട് വൈഖരീ ശബ്ദങ്ങളും, രസനയായി അഗ്നിയും, ഉദരമായി സമുദ്രങ്ങളും അസ്ഥികളായി പർവതങ്ങളും, നാഡികളായി നദികളും, രോമങ്ങളായി വൃക്ഷങ്ങളും, മുഖബാഹുരൂചരണങ്ങലായിട്ട് ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രവർണ്ണഭേദങ്ങളും, കടിതലത്തിനു[1] കീഴ് ചരണം വരെ അതല വിതല സുതല രസാതല തലാതല മഹാതല പാതാളം എന്നിങ്ങനെ ഏഴുലോകവും, കടിതലത്തിന്നു മേല്പോട്ട് ശിരസ്സു വരെ ഭുർഭുവ സ്വർ മഹർ ജനസ്തപസത്യ എന്നിങ്ങനെ ഏഴുലോകവും, വീണാദണ്ഡമായി മഹോമേരുവും, മനസ്സായി ചന്ദ്രനും, മറ്റുള്ള കരണേന്ദ്രിയങ്ങളായിട്ട് ശാസ്ത്രങ്ങളിൽ പറയപ്പെട്ട് തത്ത്വങ്ങളും, അവന്റെ ശരീരത്തിൽ നിന്ന് ഭിന്നഭിന്നമായി വികസിച്ചിരിക്കും.

ആ വിധമായ മഹാവ്യാപകത്തെ ചേർന്ന വിചിത്രമായ വിരാൾ ശരീരത്തിന്റെ സംബന്ധത്തെ പ്രാപിച്ചില്ലെങ്കിൽ വിചിത്രങ്ങളായ വിഷയങ്ങൾ നിറഞ്ഞിരുന്നിട്ടും അവയെ ഗ്രഹിക്കുന്നതിനു സാധനങ്ങൾ പോലെയുള്ള, ഭൂതവികാരങ്ങളാൽ ചെയ്യപ്പെട്ട, ദേവതിര്യങ് മനുഷ്യാദി

  1. കടിതലം - അരക്കെട്ട്
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/29&oldid=165991" എന്ന താളിൽനിന്ന് ശേഖരിച്ചത്