താൾ:NijanandaVilasam-SriChattampiSwamikal.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ത്തോടുകൂടിയ ശ്രോത്രമെന്നു ഒരു പ്രജ്ഞയായി കല്പനപ്പെട്ട് അതിനെ ആ അഹന്ത രജോഗുണത്തിന്റെ മുമ്പിലത്തെ 2ശ‌ഷ്കുലി [1] സ്ഥൂലവാസനാസംബന്ധത്തെ താദാത്മ്യപ്പെട്ട് പോലെയുള്ള രക്തമാംസാദികളാലുണ്ടായ ചെവിയെ അഭിമാനിച്ച്, അതിന്റെ മദ്ധ്യത്തിൽ ശ്രവണവല്ലഭത്തോടു കൂടിയ ശ്രോത്രന്ദ്രിയമായി ഭവിച്ച്, അതിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശം അതിനു ശ്രവണശക്തിയായി പ്രകാശിച്ചു നിന്നു. അപ്രകാരം തന്നെ, രജോഗുണം അഹന്തയ്ക്കു അതി സൂക്ഷ്മമായ വാസനാവിശേ‌ഷത്താൽ രൂപഗ്രഹണ സാമർത്ഥ്യമുള്ള ദൃഷ്ടിയാകെ കല്പിക്കപ്പെട്ട്, അതിനെ രജോഗുണത്തിൻ പൂർവ്വവാസനരൂപമായ സ്ഥൂലമാകുന്ന രക്തമാംസാദിവികാരമായുള്ള ബുദ്ബുദതുല്യമായ നേത്രങ്ങളെ അഭിമാനിച്ച, ഞാൻ കാണുന്നു എന്നിങ്ങനെ പ്രകാശിക്കെ, അതിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അതിനു ദർശന വല്ലഭമായി പ്രകാശിച്ചുനിന്നു. ഇങ്ങനെതന്നെ രണ്ടുവക സൃഷ്ടികളായ ഇന്ദ്രിയങ്ങളും, രജോഗുനത്തിൻ അതിസൂക്ഷ്മ വാസനയാൽ അഹന്തയുദിച്ച് അവയേ പൂർവ്വംപോലെ ആ അഹന്ത താദാത്മ്യപ്പെടുകയാൽ അതതിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അതതിനു അതാതുവല്ലഭമായി പ്രകാശിച്ചു നിന്നു. അപ്രകാരമേ രജോഗുണത്തിൻ സ്ഥുലവാസനയെ മുന്നിട്ടു ഇന്ദ്രിയഗോളകങ്ങളിൽ താദാത്മ്യത്തോടുകൂടിയ അഹന്തയ്ക്കു രജോഗുണത്തിൻ സൂക്ഷ്മ വാസനാവിശേ‌ഷത്താൽ അഹന്തയിൽ രജോഗുണം ശബ്ദസ്പർശരൂപരസഗന്ധാദികളായി കല്പിക്കപ്പെട്ടു. അവ സ്ഥൂലമായി ഗോളാകദ്വാരാ ബഹിർമുഖമായി വി‌ഷയീകരിക്കപ്പെട്ടു. അവറ്റെ ആ അഹന്ത ഇന്ദ്രിയ

  1. ശ‌ഷ്കുലി = ചെവിയുടെ ഉൾഭാഗം/മുറുക്ക് എന്ന പേരുള്ള വൃത്താകൃതിയിലുള്ള ഒരു പലഹാരം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/22&oldid=147492" എന്ന താളിൽനിന്ന് ശേഖരിച്ചത്