Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി‌ഷ്യൻ ആചാര്യരെ വന്ദിച്ച വണക്കത്തോടു കൂടി ചോദിച്ചു: ഇപ്രകാരം ഭാവാഭാവവൃത്തിസംബന്ധം കൂടാതെ, സ്വപ്രകാശ പരമാത്മ ആവിർഭാവതിരോഭാവം കൂടാതെ ഏകമായി എക്കാലത്തും എങ്ങും പ്രകാശിക്കയാൽ, അദ്ധ്യാരോപ അപവാദങ്ങൾക്കു ആദരവായി നിന്ന പ്രപഞ്ചാദ്ധ്യാസം ആഭാസമായിട്ടെങ്കിലും വരാൻ കാരണമെന്ത്? ഞാൻ ഒന്നുമറിയാതെ സുഖമായി ഉറങ്ങി എന്നതിനെ പരിശോധിക്കുന്ന വിധം എങ്ങിനെ? ഇവറ്റെ അരുളിചെയ്യേണമേ!

ആചാര്യൻ: ഞാൻഎന്നും, സുഖം എന്നും, ഒന്നുമറിയാതെ ഉറങ്ങി എന്നും കാണപ്പെട്ടതിൽ, '"ഇതു സർപ്പ"മെന്നതിൽ പ്രത്യക്ഷമായി അനുഭവിക്കപ്പെട്ട രജ്ജുവിൽ ഇതെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നു എങ്കിലും സർപ്പാനുഭവജ്ഞാനമാകുന്നതു പോലെ, ഞാനെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നുവെങ്കിലും ബ്രഹ്മാനുഭവജ്ഞാനമാകും. കയറ്റിൽ സർപ്പമെന്ന ജ്ഞാനമായിരുന്നുവെങ്കിലും ബ്രഹ്മാനുഭവജ്ഞാനമാകും. കയറ്റിൽ സർപ്പമെന്ന ജ്ഞാനം വിശേ‌ഷജ്ഞാനമായിരുന്നാലും വിവേകാനുഭൂതിയാൽ ബാധിക്കപ്പെടുകകൊണ്ട് അപ്രമാണജ്ഞാനമാകുന്നതുപോലെ, ഒന്നുമറിയാതെ ഉറങ്ങി എന്ന ജ്ഞാനം വിശേ‌ഷജ്ഞാനമായിരിക്കിലും അപ്രമാണജ്ഞാനാനുഭവമാകും.

ശി: അതെങ്ങനെ?

ആചാ: ജന്മാന്തരത്തിൽ ശൂദ്രനായിരുന്ന ഒരുവൻ മറ്റൊരു ജന്മത്തിൽ ബ്രാഹ്മണനായിരിക്കുമ്പോൾ, ശിഖായജ്ഞോപവീത

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/11&oldid=165973" എന്ന താളിൽനിന്ന് ശേഖരിച്ചത്