താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗോവിന്ദപ്പണിക്കർ: "ഓ. അങ്ങനെതന്നെ, ചുരുക്കുപ്പറയാം. അന്നു മുതൽ ഇനിക്കു സംബന്ധം കിളിവേലിയിൽ ആണ്."

ശേഷയ്യൻ: അല്ലാ, ഇങ്ങനെയാണു സമാചാറം. എന്നിട്ട് ഇതുവരെ ഒരു വാക്കുപോലും പണിക്കർ എന്നോടു പറകയുണ്ടായോ? കഷ്ടം അതിനു മുമ്പിൽ സംബന്ധം ഉണ്ടായിരുന്നില്ലേ?

ഗോവിന്ദപ്പണിക്കർ: "സ്ഥിരമായ സംബന്ധം ഒരുത്തിയിലും ഇനിക്കുണ്ടായിരുന്നില്ല. കിളിവേലിയിൽ സംബന്ധം തുടങ്ങിയതു മുതൽ ആ വിഡ്ഢി--അതാണ് ഞാൻ അവനെ, ആ മാധവമേന്നെ, വിഡ്ഢിയെന്നു പറയുന്നത്--ആ വിഡ്ഢ്യാൻ എന്നെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണു പറഞ്ഞു നടത്തിയത്. ഞാൻ ക്ഷുദ്രപ്രയോഗത്താൽ ആണത്രെ അയാളുടെ സംബന്ധം ഒഴിപ്പിച്ചതും ഞാൻ ലക്ഷ്മിയുമായുള്ള സംബന്ധം തുടങ്ങിയതും. ഞാൻ നാടകം ഉണ്ടാക്കിയതിനെക്കുറിച്ച് അവന്റെ കണ്ണുകടി ഒന്നും പറയണ്ട. അവനു വ്യുൽപത്തിയില്ലാത്തതിനു ഞാൻ എന്തു ചെയ്യും? ഞാനെന്തു പിഴച്ചു? ഉശിരുണ്ടെങ്കിൽ വായിക്കട്ടെ രണ്ടു മൂന്നു കാവ്യം. എന്നിട്ട് അവരുണ്ടാക്കട്ടെ നാടകം. അമരേശം ഒന്നു രണ്ടു വർഗവും കുറേ സിദ്ധരൂപവും പഠിച്ചതുകൊണ്ടു നാടകവും മറ്റും ഉണ്ടാക്കാൻ കഴിയുമോ? വേണമെങ്കിൽ ഉറുപ്പിക കൊടുത്ത് ഒരു ശാസ്ത്രിയളെ ഇരുത്തി വായിക്കട്ടെ ഒന്നുരണ്ടു സംവൽസരം. കഴുവേറിക്ക് പ്രായം അത്ര അധികമായിട്ടില്ലല്ലോ?"

ശേഷയ്യൻ: "എന്തിനു വെറുതെ അസഭ്യം പറയുന്നു, മാനമുള്ളാളുകളെ?"

ഗോവിന്ദപ്പണിക്കർ: :ഇനിക്ക് അവന്റെ മാനമൊന്നും കേൾക്കണ്ട തെണ്ടി, കിഴക്കേസ്രാമ്പിയിൽനിന്ന് ഒഴിയാറില്ല. എപ്പൊഴും അവിടെത്തന്നെയാണ്. എന്നിട്ട് ഇപ്പോൾ എന്നെ തോല്പിക്കാൻ ആ സാധു കരുണാകരമേനോന്റെ ചെവിടിൽ മന്ത്രിച്ചു മന്ത്രിച്ച് നാടകം ആരംഭിച്ചിട്ടുണ്ടത്രെ. ഇനി അതല്ലല്ലൊ. ആ നാടകം കലാശിക്കുമ്പോൾ മാധവന്റെ കുറുമ്പു കാണണ്ടേ? തിക്കു തിരക്കും ഉണ്ടാക്കുവാൻ കഴുവേറിക്ക് നല്ല വശമാണ്. കൂട്ടുകാർ അവനെപ്പോലെയുള്ളവർ അസംഖ്യമുണ്ടുതാനും.

ശേഷയ്യൻ: കരുണാകരമേനോൻ ഉണ്ടാക്കുന്ന നാടകം പുറത്തു വരുന്നതിനെക്കുറിച്ചു പണിക്കർക്കു കുറെ ഭയമുണ്ട്, അല്ലേ? അങ്ങെന വരട്ടെ.

ഗോവിന്ദപ്പണിക്കർ: എന്തു ഭയമാണു, ഹേ? ഇനിക്ക് അതു പുല്ലിനു സമം.

എളയത്: "കരുണാകരമേനോന്റെ നാടകം പുറത്തു വന്നു കാണാതെ അതിന്റെ ഗുണദോഷങ്ങളെ എങ്ങനെ നിശ്ചയിക്കും?" അതുകൊണ്ട് ആകാര്യത്തെക്കുറിച്ച് ഇപ്പോൾ തർക്കിക്കുന്നത് അനാവശ്യമാണ്.

ശേഷയ്യൻ: "എങ്കിലും പണിക്കർക്ക് ഈഷൽ ഭയമുണ്ട് ഇല്ലേ പണിക്കരേ?" എന്നു പറഞ്ഞ് ചിരിക്കുന്നു.

ഗോവിന്ദപ്പണിക്കർ: "ഇനിക്കു കരുണാകരമേന്നോട് ഒരു രസക്ഷയവും ഇല്ല. ആ തെണ്ടിമാധവന്റെ കുറുമ്പും ഞെളിച്ചിലും കാണുമ്പൊ

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/15&oldid=203451" എന്ന താളിൽനിന്ന് ശേഖരിച്ചത്