ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നക്ഷത്രങ്ങളുടെ നാട്ടിൽ


എം. പി. പരമേശ്വരൻ

ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.

മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.


നാഷനൽ ബുക്ക് സ്റ്റാൾ

കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ


1000-120965

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/92&oldid=244614" എന്ന താളിൽനിന്ന് ശേഖരിച്ചത്