പിന്നീടു സമുദ്രത്തിലെ ജീവിതരൂപങ്ങൾക്ക് പലതരത്തിലുള്ള വിപരിണാമങ്ങൾ (Evolutions) ഉണ്ടായി. പഴയതും ലളിതവുമായ ജീവിതരൂപങ്ങൾ പരീക്ഷണോന്മുഖങ്ങളും സങ്കീൎണ്ണങ്ങളുമായ രൂപങ്ങളായി മാറി. പക്ഷേ, എല്ലാം തന്നെ വെള്ളത്താൽ ചുറ്റപ്പെട്ടവയായിരുന്നു. ഭക്ഷണത്തിനും ചലനത്തിനും അവയ്ക്കു വെള്ളം അത്യാവശ്യമായിരുന്നു.
അപ്പോഴാണു മഹത്തായ ഒരു ജീവിതവിപ്ലവമുണ്ടായതു്. ഇന്നു ശാസ്ത്രങ്ങളാൽ സാദ്ധ്യമാക്കപ്പെട്ട വിപ്ലവങ്ങളേക്കാൾ എത്രയോ മഹത്തും അപകട ജടിലവുമായത്. ചില ജീവിതരൂപങ്ങൾ ജലത്തിലുള്ള വാസസ്ഥാനമുപേക്ഷിച്ചു കരയിലേക്കു കയറി; തികച്ചും അപരിചിതമായ ചുറ്റുപാടു് ! തങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളോ, തികച്ചും അപൎയ്യാപ്തം. സമുദ്രത്തിൽ ഭക്ഷണത്തിന്നുള്ള മത്സരം കഠിനമായി വർദ്ധിച്ചതിനാലും, സമുദ്രം പലയിടങ്ങളിലും ജീവികളെ പിന്നിട്ടുകൊണ്ടു താഴത്തേക്കു് ഇറങ്ങിയതിനാലുമാണ് ഇതു സംഭവിച്ചത്. വെള്ളത്തിൽ ജീവിക്കുവാനുപയുക്തങ്ങളായ ജീവിതോപകരണങ്ങൾ ഈ വായുവിന്റെ ചുററുപാടിൽ ഉപയോഗശൂന്യങ്ങളായിരുന്നു. എന്നിട്ടും അവ എന്തുകൊണ്ട് മരിച്ചില്ല? മരിച്ചത് ലക്ഷോപലക്ഷം സംവത്സരങ്ങളിലൂടെയുള്ള പരിണാമഫലമായി പുതിയ ചുററുപാടുകൾക്കു പററിയ ജീവിതരൂപങ്ങളായി, അവ മാറി. ജീവന്റെ സത്തയായ സ്വഭാവമാണിത്. അതു മരിക്കുകയില്ല. എന്തു വിഷമങ്ങളും സഹിച്ചും എന്തു മാറ്റങ്ങൾ വരുത്തിയും അത് വികസിച്ചുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ ഈ മഹത്തായ വികസനത്തെ ചെറുത്തു നില്ക്കുവാൻ യാതൊന്നും ശക്തമല്ല. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും പുരോ