ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
യോ കാണുവാൻ തരമില്ല. എന്നാൽ കോടാനുകോടി നക്ഷത്രങ്ങളിൽ ചിലവയ്ക്കെങ്കിലും ജീവികളുള്ള ഗ്രഹങ്ങൾ ഉണ്ടായേക്കാം. നമുക്ക് അവിടങ്ങളിൽ എന്നെങ്കിലും എത്തുവാൻ സാധിക്കുമോ? ഇന്നത്തെ ശാസ്ത്രപരിജ്ഞാനം വെച്ചുനോക്കുകയാണെങ്കിൽ അസാദ്ധ്യമായ ഒന്നാണിതു്. നമുക്കേറ്റവും അടുത്ത നക്ഷത്രമായ L-സെന്റാരി കൂടി 4 ദീപ്തിവൎഷം 24,00,000,00,00,000 (24 ലക്ഷം കോടി) നാഴിക ദൂരെയാണ്. മണിക്കൂറിൽ 10 ലക്ഷം നാഴിക വേഗത്തിൽ പോകുന്ന ഒരു വാഹനത്തിന്നു കൂടി അവിടെയെത്തുവാൻ 3000 കൊല്ലം വേണം. വെളിച്ചത്തിന്റെ വേഗതയുള്ള വാഹനങ്ങൾ ഉണ്ടാകുവാൻ സാധിക്കുന്നതുവരെയോ, മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വൎദ്ധിപ്പിക്കുവാൻ വല്ല ഉപായവും കണ്ടുപിടിക്കുന്നതുവരെയോ മറ്റു സൗരയൂഥങ്ങളിലേക്കുള്ള യാത്ര നീട്ടിവയ്ക്കേണ്ടിവരും.
പട്ടിക 3
| ലക്ഷ്യം | ചുരുങ്ങിയ പ്രാരംഭ പ്രവേഗം (നാഴിക / മണി) | യാത്രാസമയം (കൊ./ദി) | പ്രവേഗം (നാ/മ) | യാത്രാ സമയം (കൊ./ദി) |
|---|---|---|---|---|
| ബുധൻ | 8.43 | 0 - 105 | - | |
| ശുക്രൻ | 7.19 | 0 - 146 | - | |
| ചൊവ്വ | 7.25 | 0 - 259 | 10.5 | 0 - 70 |
| വ്യാഴം | 8.87 | 2 - 267 | ,, | 1 - 39 |
| ശനി | 9.49 | 6 - 18 | ,, | 2 - 194 |
| യുറാനസ് | 9.93 | 16 - 14 | ,, | 6 - 282 |
| നെപ്ട്യൂൺ | 10.12 | 30 - 225 | ,, | 12 - 343 |
| പ്ലൂട്ടോ | 9.56 | 45 - 149 | ,, | 19 - 91 |