ട്ടിട്ടുള്ളത്. അവിടത്തെ നേൎത്തതായ അന്തരീക്ഷം താഴ്ന്നതരം സസ്യങ്ങൾക്കു മതിയാകുമെന്നും തണുപ്പു് ജീവിതത്തെ അസാദ്ധ്യമാക്കുകയില്ലെന്നും വിചാരിക്കുന്നു. പല പേരുകേട്ട ജ്യോതിശ്ശാസ്ത്രജ്ഞന്മാരും ഈ അടയാളങ്ങൾക്കു പുറമേ, തലങ്ങും വിലങ്ങുമായി നീണ്ടുകിടക്കുന്ന പല ഋജുരേഖകളും ചൊവ്വാബിംബത്തിന്മേൽ കണ്ടിട്ടുണ്ടു്. സുപ്രസിദ്ധ ഇററാലിയൻ ജ്യോതിശ്ശാസ്ത്രജ്ഞനായ 'ഗിയോവാന്നി ഷിയാപരേല്ലി'യാണു് 1877-ൽ ആദ്യമായി ഇവയെ കണ്ടതു്. അദ്ദേഹം അവയെ കനാലുകൾ (Canals) എന്നു വിളിച്ചു. ഏറെത്താമസിയാതെതന്നെ, ചൊവ്വയിൽ നമ്മേപ്പോലെയോ, അതിൽ കൂടുതലോ സംസ്കാരവും ശാസ്ത്രപുരോഗതിയും സിദ്ധിച്ചിട്ടുള്ള ജീവികൾ ഉണ്ടെന്നും, കൃഷിയാവശ്യത്തിനായി അവർ വെട്ടിയ തോടുകൾക്കുചുറ്റും വളരുന്ന വൃക്ഷങ്ങളാണു് ഈ രേഖകൾ എന്നും പല പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുവാൻ തുടങ്ങി. പറക്കുംതളികകളും ചൊവ്വാമനുഷ്യരും രക്തരാക്ഷസരുമെല്ലാം ശാസ്ത്രകഥകളിൽ പ്രസിദ്ധമായിത്തീൎന്നതു് ഇതിനെ അടിസ്ഥാനമാക്കിയാണ്. ചൊവ്വയിലെ അന്തരീക്ഷത്തിലെ ഘടകങ്ങൾ എന്തെല്ലാമാണ്, അവിടത്തെ താപനിലയെന്താണ്, വല്ലതരത്തിലുള്ള ജീവിതവും അവിടെയുണ്ടോ? മുതലായ രസാവഹവും ഗൗരവമേറിയതുമായ പ്രശ്നങ്ങൾക്ക് ഈ നൂറ്റാണ്ടിൽത്തന്നെ ദൃൿസാക്ഷികൾ ഉത്തരം നല്കുമെന്നു പ്രതീക്ഷിക്കാം. ചൊവ്വയിലേക്കുള്ള യാത്രയും ദുർഘടം പിടിച്ചതാണു്. ഭൂമിയുടെയും ചൊവ്വയുടെയും സ്ഥാനങ്ങളും അവയുടെ ചലനങ്ങളും എല്ലാം ആസ്പദമാക്കി തക്കതായ ഒരു പന്ഥാവിൽക്കൂടെ വേണം യാത്രചെയ്യുവാൻ. 250-ൽപരം ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ഒരു യാത്രയായിരിക്കും ഇത്.
താൾ:Nakshathrangalude Naattil 1965.pdf/82
ദൃശ്യരൂപം